കെപിസിസി ആള്‍ക്കൂട്ടമായി മാറി..!! അഴിച്ചുപണി ഉടന്‍ വേണമെന്ന് എംഎല്‍എമാരും എംപിമാരും ഒറ്റെക്കെട്ടോടെ..!! മിണ്ടാത്തമില്ലാതെ ഗ്രൂപ്പ് നേതാക്കൾ..!! ചവാൻ കമ്മിറ്റിക്ക് മുന്നിൽ ആവശ്യങ്ങൾ ഇങ്ങനെ..
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി ഉടന്‍ വേണമെന്ന് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡ് സമിതിയോട് ആവശ്യപ്പെട്ടു. ഊര്‍ജ്ജസ്വലരായ നേതാക്കള്‍ക്ക് മാത്രമേ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്നും അശോക് ചവാന്‍ അധ്യക്ഷനായ സമിതിക്കു മുമ്പില്‍ എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു.
കെപിസിസി ഉള്‍പ്പെടെ ആള്‍ക്കൂട്ടമായി മാറിയെന്നും ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നുമാണ് ചില എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടത്. കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പടെ പുനസംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്. എംപിമാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും അഭിപ്രായങ്ങള്‍ നേടിയതിനുശേഷം ചവാന്‍ സമിതി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് കൈമാറും. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും സംസ്ഥാന കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടക്കുക.
അതേസമയം, പരാജയത്തിന്റെ പേരില്‍ തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഹൈക്കമാന്‍ഡില്‍ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്. പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചത് ഉള്‍പ്പെടെ ഏകപക്ഷീയമാണെന്നും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷനെ മാറ്റുമ്പോള്‍ പകരം ആരുടെയും പേര് നിര്‍ദേശിക്കേണ്ടതില്ലെന്ന് ഇവര്‍ തീരുമാനമെടുത്തിരിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഹൈക്കമാന്റിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും വിജയിക്കാന്‍ കഴിഞ്ഞ് അതിന്റെ ഉത്തരവാദികള്‍ തങ്ങള്‍ മാത്രമല്ലെന്നാണ് രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാട്. കഴിഞ്ഞ അഞ്ചുവര്‍ഷം മികച്ച പ്രവര്‍ത്തനമാണ് പ്രതിപക്ഷം സഭയിലും പുറത്തും കാഴ്ചവച്ചതെന്നും ഇവര്‍ പറയുന്നു. പരാജയത്തിന്റെ കാരണം വിശദമായി വിലയിരുത്തിയതിന് ശേഷം മാത്രമേ എവിടെയാണ് വീഴ്ച പറ്റിയതെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.
No comments