Breaking News

വൻ ട്വിസ്റ്റ്..!! കെപിസിസി തലപ്പത്ത് ഇനി ആര് വേരുമെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കും..!! കെസിയുടെ റോളും നിർണായകം..!! ചൗഹാൻ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നിലധികം പേരുകൾ..


 പ്രതിപക്ഷ നേതൃസ്ഥാനത്തെ അഴിച്ചുപണിക്കൊപ്പം തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും പുതിയ പേര് പരിഗണിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ ശക്തമായിരുന്നു. ഇത് ഏറെകുറേ ഫലവത്താവുമെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷപദവിയിലേക്ക് കെ സുധാകരന്റെ പേര് ഹൈക്കമാന്റിന്റെ സജീവ പരിഗണനയിലാണെന്നാണ് സൂചന. സുധാകരനായി പ്രവര്‍ത്തകരും അണികളും ഉയര്‍ത്തുന്ന വികാരം ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കും.


ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സംയുക്തമായി കെപിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിന് നല്‍കണമെന്ന് വാദിക്കുന്നുണ്ടെങ്കിലും രാഹുല്‍ഗാന്ധിയുടെ നിലപാട് നിര്‍ണായകമാണ്. സുധാകരന്‍ എത്തുകയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയാവും പ്രവര്‍ത്തന പരിധി നിശ്ചയിക്കുക.


മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനകം അധ്യക്ഷസ്ഥാനത്ത് നിന്നും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.എന്നാല്‍ പുതിയ അധ്യക്ഷന്‍ എത്തുന്നത് വരെ തുടരാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. അതേസമയം കെ സുധാകരമോ മറ്റ് നേതാക്കളോ കെപിസിസി നേതൃത്വം സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.


അധ്യക്ഷ പദവി സംബന്ധിച്ച ചര്‍ച്ചകളെല്ലാം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും വലിയ ചര്‍ച്ചയായിരുന്നു. മുല്ലപ്പള്ളിയുടെ രാജിസന്നദ്ധത സ്ഥിരീകരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് മുല്ലപ്പള്ളിയെന്നും എന്നാല്‍ അദ്ദേത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം അസ്ഥാനത്താണെന്നും രമേശ് ചെന്നിത്തല പറയുന്നു.


മുല്ലപ്പള്ളിയുടെ രാജിസന്നദ്ധത സ്ഥിരീകരിച്ചു കൊണ്ട് ഇട്ട ഫേസ്ബുക്ക് കുറിപ്പിലായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് മുല്ലപ്പള്ളിയെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിശ്വാസങ്ങളെല്ലാം അസ്ഥാനത്താണെന്നും രമേശ് ചെന്നിത്തല പറയുന്നു. വ്യക്തി, നേതാവ് എന്നീ നിലകളില്‍ മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരളത്തിന് സാധിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.


പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും നേടി വിജയിച്ചപ്പോള്‍ മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചില്ലെന്നും സമാനമായി നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ എനിക്കും ഉമ്മന്‍ചാണ്ടിക്കും മറ്റുനേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം സ്വയം വിമര്‍ശനത്മകമായി പറഞ്ഞു.ൃ


ഒപ്പം തങ്ങള്‍ക്ക് നേരെയുണ്ടായ സിപിഐഎം സൈബര്‍ ആക്രമങ്ങളേയും രമേശ് ചെന്നിത്തല പ്രതികരിച്ചു. തനിക്കും മുല്ലപ്പള്ളിക്കും സി.പി.എമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനും അവഹേളിക്കാനും സി.പി.എമ്മിന്റെ സൈബര്‍ സംവിധാനം എല്ലാ ഘട്ടത്തിലും പ്രവര്‍ത്തിച്ചു. അപ്പോഴും വേണ്ട വിധത്തിലുള്ള പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

No comments