ലക്ഷദ്വീപിനു സമീപം അപകടത്തില്പ്പെ ട്ടു കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ കണ്ടെത്തി.
കൊച്ചി: ലക്ഷദ്വീപിനു സമീപം അപകടത്തില്പ്പെ ട്ടു കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ കണ്ടെത്തി. കടമത്ത് ദ്വീപില്‍നിന്നാണ് കോസ്റ്റ്ഗാര്‍ഡ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ഇവര്‍ ദ്വീപില്‍ നിന്തിക്കയറുകയായിരുന്നു. കണാതായ ഒരാളെക്കുറിച്ച് വിവരമില്ല. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
കൊച്ചിയില്‍നിന്ന് പുറപ്പെട്ട നാഗപട്ടണം സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റും മഴയുമാണ് അപകടത്തിനു കാരണം.
No comments