Breaking News

എനിക്കുവേണ്ടിയാണ് ഷാഫി ശ്രീനിവാസനെ വിളിച്ചത്: വെളിപ്പെടുത്തലുമായി ഒരു സഖാവ്..!!

 


പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ദേശീയ അധ്യക്ഷനും നന്ദി പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു സഖാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്ബിലിന്റെ സുഹൃത്തായ ഇടതുപക്ഷ അനുഭാവി അജു സായ്‌നാഥ് ആണ് സോഷ്യല്‍മീഡിയയില്‍ അനുഭവം പങ്കുവെച്ചിരിക്കുന്നത്.


ഡല്‍ഹിയില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസിനെ ഡല്‍ഹി പോലീസ് ചോദയം ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അജു സായ്‌നാഥിന്റെ ഫെയ്‌സ്ബുകക് പോസ്റ്റ്.


പോസ്റ്റിന്റെ പൂര്‍ണരൂപം:


എനിക്കു വേണ്ടിയാണ് Shafi Parambil ശ്രീനിവാസനെ വിളിച്ചത് 

കോവിഡ് പോസിറ്റീവ് ആയ എന്റെ ചെറിയച്ഛന് വേണ്ടി ഞാനാണ് ഷാഫിയെ വിളിച്ചത്..



അപ്പോള്‍ അവന്‍ പറഞ്ഞിരുന്നു, "ടെന്‍ഷന്‍ അടിക്കേണ്ട, വേണ്ടത് ചെയ്തിരിക്കും "എന്ന്.. Whtsapil അവനു അയച്ച ലാബ് റിപ്പോര്‍ട്ടുകളും മേമയുടെ കോണ്‍ടാക്‌ട് നമ്ബറും അപ്പോള്‍ തന്നെ അവന്‍ ശ്രീനിവാസിന് അയച്ചു കൊടുത്തിരുന്നു..പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ മേമയുടെ മെസേജ് വന്നു "ശ്രീനിവാസന്‍ വിളിച്ചിരുന്നു, Max ഹോസ്പ്പിറ്റലില്‍ തന്നെ ബെഡ് അറേഞ്ച് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് "എന്ന്.. പിന്നെ അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഷാഫിയുടെ msg വന്നു "അവിടെ ശ്രീനിവാസനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്, ഓക്സിജന്‍ സിലിണ്ടറുകളുടെ സോഴ്സ് അറിയണമത്രേ ".. ശ്രീനിവാസനെ ചോദ്യം ചെയ്യുമ്ബോഴും ഷാഫിയുടെ തന്നെ വേറെ സുഹൃത്തും ഷാഫി നേരിട്ടും എന്റെ മേമേയെ വിളിച്ചിരുന്നു..എല്ലാ വിധ സഹായങ്ങളും ഉറപ്പ് കൊടുത്തു.. ഒരു മണിക്കൂര്‍ കഴിയുമ്ബോഴേക്കും മേമ msg അയച്ചു"അവിടെ Max ഹോസ്പിറ്റലില്‍ തന്നെ ബെഡ് അറേഞ്ച് ആയിട്ടുണ്ട് എന്ന് "...

ഷാഫിക്കും ശ്രീനിവാസനും ഒരായിരം നന്ദി 

Shafi Parambil Thanks alot ചക്കരേ.. Love you lot殺殺

Nb:ഇതിനിടയിലും ജനങ്ങള്‍ക്ക് വേണ്ടി സ്വയം ഒന്നും ചെയ്യാതെ, ചെയ്യുന്നവരെ എല്ലാവരെയും മാക്സിമം ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ പൂര്‍വാധികം ശക്തമായി മുന്നോട്ട് പോകുന്നുണ്ട്.. കഷ്ടം..ശവം തീനികള്‍ എന്ന് തെറ്റുകൂടാതെ അവരെ വിളിക്കാം... വേറെ ഒന്നും പറയാനില്ല 

#StandWithSrinivas

No comments