Breaking News

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു


 ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 12,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 34.56 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ഒന്നരക്കോടിയിലധികം പേര്‍ ചികിത്സയിലുണ്ട്.

ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസം 2.59 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 30 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.കഴിഞ്ഞ എട്ടുദിവസമായി പ്രതിദിന രോഗമുക്തി നിരക്ക് പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്.

No comments