കെ ടി ജലീല്‍ ഇത്തവണ മന്ത്രിയല്ല..!! പകരം ഈ സുപ്രധാന പദവി..!!
തിരുവനന്തപുരം :രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപികരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സാധ്യതാ ലിസ്റ്റുകളും പുറത്തുവന്നുകൊണ്ടിരിക്കുമ്ബോള്‍ സ്പീക്കര്‍സ്ഥാനത്തേക്ക് കെ ടി ജലീല്‍ പരിഗണനയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. വനിതകള്‍ക്ക് സ്പീക്കര്‍സ്ഥാനം, വീണാ ജോര്‍ജും കെ കെ ശൈലജയും ആദ്യ പരിഗണനയിലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ രണ്ടുപേരും മന്ത്രിസ്ഥാനത്തേക്ക് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന അനൗദ്യേഗിക റിപ്പോര്‍ട്ടുകള്‍.
ലോകായുക്ത കേസില്‍ പ്രോസിക്യൂഷന്‍ നടപടി ഉണ്ടായാല്‍ സര്‍ക്കാരിന് തുടക്കത്തില്‍ അത് പ്രശ്നമാകും. അതു കൂടി പരിഗണിച്ചേ ജലീലിന് സ്പീക്കര്‍ സ്ഥാനം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു.
അന്തിമഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ജലീലിനെ കൂടി പരിഗണിച്ചേക്കാമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നു. 21 അംഗങ്ങളുള്ള മന്ത്രിസഭയില്‍ സിപിഐഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-1 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം. സിപിഐഎമ്മിന് പിന്നാലെ സിപിഐയും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.
No comments