Breaking News

സത്യപ്രതിജ്ഞയ്ക്ക് മുന്നേ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും..!! ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചൊവ്വാഴ്ച സംസ്ഥാനത്ത്..!! എംഎല്‍എമാരെ തനിച്ചു കണ്ട് സംസാരിക്കും..!! നേതൃ മാറ്റം വേണമെന്ന നിലപാടിലുറച്ച്‌ ഹൈക്കമാന്‍ഡ്..!!സര്‍വേയിലും എംഎല്‍എമാരുടെ താല്‍പ്പര്യത്തിലും വിഡി സതീശന് മുന്‍തൂക്കം..!! തിരുവഞ്ചൂരും പിടി തോമസും പരിഗണനാ പട്ടികയില്‍..

 


തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഹൈക്കമാന്‍ഡ് സംഘം ചൊവ്വാഴ്ച തലസ്ഥാനത്തെത്തും. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, വൈദ്യലിംഗം എന്നീ നേതാക്കളാണ് ചൊവ്വാഴ്ച എത്തുന്നത്. ഇവര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പുതിയ എംഎല്‍എമാരെ കാണും.


എംഎല്‍എമാരെ ഒറ്റക്കൊറ്റയ്ക്ക് കണ്ടശേഷമാകും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക. അതേസമയം നേതൃമാറ്റം വേണമെന്ന ശക്തമായ നിലപാടിലാണ് ഹൈക്കമാന്‍ഡ്. ഇനി ഗ്രൂപ്പ് പേരില്‍ സ്ഥാനമാനങ്ങള്‍ നല്‍കേണ്ടെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.


നിലവിലുള്ള 21 എംഎല്‍എമാരില്‍ 12 പേര്‍ ഐ വിഭാഗത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമ്ബോള്‍ ഗ്രൂപ്പ് നോക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് കൂടി പറഞ്ഞതോടെ നോമിനേഷന്‍ ഉണ്ടാകാനിടയില്ല.


നിലവില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം ഐ ഗ്രൂപ്പു മുമ്ബോട്ടു വയ്ക്കുന്ന പേര് വിഡി സതീശന്റേതാണ്.


ഐ ഗ്രൂപ്പിനപ്പുറം എ ഗ്രൂപ്പിലെ എംഎല്‍എമാരുടെ പിന്തുണയും സതീശനുണ്ട്. ഉമ്മന്‍ചാണ്ടിക്കും സതീശന്‍ പ്രതിപക്ഷ നേതാവാകുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സൂചന. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിടി തോമസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.


ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച്‌ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായമല്ല, മറിച്ച്‌ നേതൃഗുണമുള്ളയാളെ ഹൈക്കമാന്‍ഡ് തന്നെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ഒരു സര്‍വേയും അവര്‍ നടത്തിയിരുന്നു. ഇതിലും മുന്‍പന്തിയിലുള്ളത് വിഡി സതീശനാണെന്നാണ് സൂചന.


അതിനിടെ പാര്‍ട്ടിയുടെ കനത്ത പരാജയം വിലയിരുത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം അടുത്ത ദിവസങ്ങളില്‍ ചേരും. 18, 19 തീയതികളില്‍ ചേരാനിരുന്ന യോഗം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. പാര്‍ട്ടിയുടെ സമ്ബൂര്‍ണ പുനസംഘടന യോഗം ചര്‍ച്ച ചെയ്യും. തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് കഴിഞ്ഞ യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും സ്വീകരിച്ചത്.


ഗ്രൂപ്പ് പ്രവര്‍ത്തനത്തിനും ജംബോ കമ്മറ്റികള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബൂത്ത് തലം മുതല്‍ സംഘടനാ സംവീധാനം ശക്തിപ്പെടുത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും യോഗത്തിലുണ്ടാകും. നേരത്തെ തോല്‍വി സംബന്ധിച്ച്‌ ഡിസിസി അധ്യക്ഷന്‍മാരില്‍ നിന്നും തോറ്റ സ്ഥാനാര്‍ത്ഥികളില്‍ നിന്നും കെപിസിസി റിപ്പോര്‍ട്ട് തേടിയിരുന്നു.

No comments