ഗണേഷ് കുമാറിന്‍്റെ ആദ്യ ടേം മന്ത്രി പദവി പോയത് ഈ കാരണം കൊണ്ട്..?? രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രശ്നം തീര്‍ത്താല്‍ മന്ത്രിയാക്കാമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം..!! ഗണേഷ് കുമാറുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണി..!!
കൊല്ലം: പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തിന് കുരുക്കായതു കുടുംബ പ്രശ്നത്തെ ചൊല്ലിയുള്ള പരാതിയെന്നു സൂചന. ഏക എംഎല്‍എ കക്ഷികള്‍ക്കു ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്കാന് ഇടതു മുന്നണിയോഗം തീരുമാനിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ്-ബിയുടെ ഏക അംഗമായ ഗണേഷ്കുമാറും മന്ത്രിയാകുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നെങ്കിലും പുറത്തുവന്ന ആദ്യ പട്ടികയില്‍ പേരുണ്ടായില്ല.
കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഗണേഷ് കുമാറിനെതിരെ സഹോദരി ഉഷ മോഹന്‍ദാസ് നല്കിയ പരാതിയാണ് തടസമായതെന്നാണ് സൂചന.
മന്ത്രിയായതിനു ശേഷം ഈ പരാതിയില്‍ കൂടുതല്‍ വിവാദങ്ങളുണ്ടായാല്‍ അതു മന്ത്രിസഭയുടെ പ്രതിഛായയെ ബാധിക്കുമെന്നതിനാല്‍ ഗണേഷ് കുമാറിനെ മാറ്റി നിര്‍ത്തിയതാണെന്നു കരുതുന്നു.
ആര്. ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തേയും ഉഷ മോഹന്‍ദാസ് സമീപിച്ചിരുന്നു. വില്‍പ്പത്രം സംബന്ധിച്ചുള്ള പരാതിയാണ് ഉഷ മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും മുന്നില്‍ ബോധിപ്പിച്ചതെന്നാണ് സൂചന.
ബാലകൃഷ്ണപിള്ളയെ അവസാന കാലത്തു പരിചരിച്ചിരുന്നതു ഗണേഷ്കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമതൊരു വില്‍പ്പത്രം തയാറാക്കിയിരുന്നുവെന്നും അതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് പരാതി. നേരത്തെ പിള്ളയും മകനും അകല്‍ച്ചയിലായിരുന്നു. അന്നു പിള്ള രണ്ട് പെണ്മക്കളുടെ പേരില്‍ സ്വത്ത് സംബന്ധിച്ച വില്‍പ്പത്രം തയാറാക്കിയിരുന്നു.
പിന്നീട് ഗണേഷ്കുമാറും പിള്ളയുമായുള്ള അകല്‍ച്ച മാറി. ഇതിനിടയില്‍ വില്‍പ്പത്രത്തില്‍ ക്രമക്കേട് ഉണ്ടായി എന്നാണ് സഹോദരി ഉന്നയിക്കുന്ന ആരോപണം. ഗണേഷ് മന്ത്രിയായാല്‍ ഈ പ്രശ്നം സംബന്ധിച്ചു കൂടുതല്‍ ദോഷമുണ്ടാകുമെന്നാണ് ഉഷയുടെ ഭയം.
കുടുംബ പ്രശ്നങ്ങള്‍ വിവാദമാകാതെ പരിഹരിച്ചതിനു ശേഷം മതി മന്ത്രിസ്ഥാനം എന്ന നിലപാടിലേക്കു സിപിഎം നേതൃത്വത്തെ എത്തിച്ചത് ഇതേത്തുടര്‍ന്നാണെന്നാണ് ലഭിക്കുന്ന വിവരം.
No comments