രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന. ഇടതു മുന്നണി ചരിത്ര വിജയം നേടിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭായോഗം മുന്‍തൂക്കം നല്‍കും. കോവിഡ് പ്രതിരോധത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തേക്കും.
No comments