Breaking News

നാടകീയ നീക്കങ്ങൾ..!! പ്രതിപക്ഷ നേതൃസ്ഥാനം നല്‍കിയില്ലെങ്കില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന ഭീക്ഷണി..?? കടുത്ത ആശയക്കുഴപ്പത്തില്‍ ഹൈക്കമാന്‍ഡ്..!! രാഹുല്‍ ഗാന്ധി കടുത്ത അസംതൃപ്തിയില്‍..!!

 


ഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി ഡല്‍ഹില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം. പ്രതിപക്ഷ നേതൃസ്ഥാനം നല്‍കിയില്ലെങ്കില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന ഭീക്ഷണിയുമായി ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട് ?


എ,ഐ ഗ്രൂപ്പുകളിലെ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ച്‌ സമ്മര്‍ദ്ദവും ഭീഷണിയുമായി വന്നതോടെ ഹൈക്കമാന്‍ഡും ആശയക്കുഴപ്പത്തിലാണ്. ഇന്നു രാവിലെ വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളെ അറിയിച്ചിരുന്നു.


ഇതിന് തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന രണ്ടു നേതാക്കളും തങ്ങളുടെ നിലപാട് അറിയിച്ചത്.


വിഡി സതീശന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് ഇരുവരും അറിയിച്ചു. തങ്ങളെ എതിര്‍ത്ത് തീരുമാനവുമായി മുമ്ബോട്ടുപോയാല്‍ കേരളത്തിലെ പാര്‍ട്ടി തിരിച്ചടി നേരിടുമെന്നും ഇരുവരും വ്യക്തമാക്കി.


ഇതോടെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു. ഇതിനിടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ വിളിച്ച്‌ പുതിയ ഓഫര്‍ നല്‍കിയിട്ടുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ അനില്‍ ആന്റണിക്ക് ആലപ്പുഴയില്‍ നിന്നും മത്സരിക്കാന്‍ അവസരം നല്‍കുമെന്നാണ് ഉറപ്പ്.


എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആരുവരണമെന്ന കാര്യത്തില്‍ ആന്റണി ഇതുവരെ മനസുതുറന്നിട്ടില്ല. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഒരിക്കല്‍ കൂടി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ നിലപാട് പറയാമെന്നാണ് അദ്ദേഹം പറയുന്നത്.


ഇതനിടെ മുതിര്‍ന്ന നേതാവ് പി ചിദംബരവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതേസമയം കേരളത്തിലെ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങണ്ടേതില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃമാറ്റത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്.

No comments