തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ തുടരുന്നതോടെ അതിര്‍ത്തി വിജനമായി
തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ തുടരുന്നതോടെ അതിര്‍ത്തി വിജനമായി. മേയ് 24 മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രങ്ങളോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തേക്കുള്ള പച്ചക്കറി വാഹനങ്ങളുടെ എണ്ണത്തില്‍ പോലും ഗണ്യമായ കുറവുണ്ടായതായി അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന പൊലീസുകാര്‍ പറയുന്നു.
പൊള്ളാച്ചി, ഉടുമല, ഒട്ടന്‍ഛത്രം, പഴനി തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ഗോവിന്ദാപുരം വഴി കടക്കുന്ന പച്ചക്കറി വാഹനങ്ങള്‍ നാലില്‍ ഒന്നായി കുറഞ്ഞതോടെ പച്ചക്കറി വിലയിലും വര്‍ധന തുടരുകയാണ്.
No comments