കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പി.ജെ ജോസഫ് എം.എല്‍.എയെ തെരഞ്ഞെടുത്തു
തൊടുപുഴ: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പി.ജെ ജോസഫ് എം.എല്‍.എയെ തെരഞ്ഞെടുത്തു. അഡ്വ. മോന്‍സ് ജോസഫിനെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെ ഭരണഘടനാ പ്രകാരം കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം.എല്‍.എയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തത്.
വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ പി. സി തോമസ്, സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തില്‍ പങ്കെടുത്തു.
Dailyhunt
No comments