പത്താം തരം പൊതു പ്രാഥമിക പരീക്ഷയില്‍ പി.എസ്.സി എഴുതാൻ ഒരു അവസരം കൂടി
തിരുവനന്തപുരം: 2021 ഫെബ്രുവരി മാസം 20, 25, മാര്‍ച്ച് മാസം 6, 13 തീയതികളിലായി നടത്തിയ പത്താം തരം പൊതു പ്രാഥമിക പരീക്ഷയില്‍ പി.എസ്.സി അംഗീകരിച്ച കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയതും നിശ്ചിത സമയപരിധിക്കുള്ളില്‍ വ്യക്തമായ തെളിവുകളോടു കൂടി അപേക്ഷ സമര്‍പ്പിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായി 03.07.2021 ശനിയാഴ്ച അഞ്ചാം ഘട്ടം പരീക്ഷ നടത്തുന്നതാണ്. ഇത്തരത്തില്‍ അവസരം അനുവദിയ്ക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 21.06.2021 മുതല്‍ പ്രൊഫൈല്‍ വഴി അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകുന്നതാണ്.
No comments