തെക്കുകിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ടൗേട്ട ചുഴലിക്കാറ്റായി മാറി.
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ടൗേട്ട ചുഴലിക്കാറ്റായി മാറി. സംസ്ഥാനത്ത് അതിശക്തമായ മഴക്ക് പുറമെ കടലാക്രമണവും രൂക്ഷമാണ്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. ഡാമുകള്‍ തുറന്നതോടെ മിക്ക നദികളുടെയും ജലനിരപ്പ് ഉയര്‍ന്നു.
ഗുജറാത്ത്, ദിയു തീരങ്ങള്‍ക്കാണ് പ്രത്യക്ഷത്തില്‍ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ലക്ഷദ്വീപിന് സമീപമാണ് ചുഴലിക്കാറ്റ്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
No comments