ആവേശം കൊണ്ട് മാത്രം കാര്യമില്ല..!! പ്രതിപക്ഷ നേതാവായി ചെന്നിത്തല മതിയെന്ന് ഉമ്മന്‍ചാണ്ടി..!! പ്രഖ്യാപനത്തിന് മുന്നേ തിരക്കിട്ട നീക്കം.. സതീശനെ..
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തല തന്നെ മതിയെന്ന ആവശ്യത്തിലുറച്ച് ഉമ്മന്‍ചാണ്ടി. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുമ്ബോഴും ഉമ്മന്‍ചാണ്ടി ചെന്നിത്തലക്കുവേണ്ടി നിലകൊള്ളുകയാണ്. ഇതുതന്നെയാണ് ഹൈക്കമാന്‍റിനെ പ്രതിരോധത്തിലാക്കുന്നതും.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വലിയ താല്‍പര്യമൊന്നും കാണിച്ചില്ലെങ്കിലും ഒരു വട്ടം കൂടി പ്രതിപക്ഷ നേതാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയും ഹൈക്കമാന്‍റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന നിലപാടില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ആവേശം കൊണ്ട് മാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആകില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ നേതാവായി വി.ഡി. സതീശന് വേണമെന്ന ആവശ്യമാണ് ഭൂരിപക്ഷം യുഡിഎഫ് എംഎല്‍എമാരും ഉന്നയിക്കുന്നത്. അടിമുടി അഴിച്ചു പണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നും ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തിലെടുക്കില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
അതേസമയം, എഐസിസി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വൈത്തിലിംഗം എന്നിവര്‍ നല്കിയ റിപ്പോര്ട്ടിന്മേല് ചര്‍ച്ചകള്‍ തുടരുകയാണ്.
No comments