ജോസിനെ പൂട്ടി ഇടത് മുന്നണി.. ഒരു മന്ത്രി സ്ഥാനം മാത്രം.. രണ്ട് മന്ത്രിമാര്‍ എന്ന നിലപാടിലുറച്ച് ജോസ് കെ മാണി..!! തങ്ങള്‍ ആവശ്യപ്പെടുന്ന വകുപ്പുകള്‍ വേണമെന്നും ജോസ്..!! കിട്ടുന്നത് കൊണ്ട്..
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇടത് മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി. രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎം നേതാക്കളോട് ജോസ് കെ മാണി വ്യക്തമാക്കി. അനുനയന സാധ്യത തേടിയ സിപിഎം നേതാക്കള്‍ക്ക് മുന്നില്‍ ജോസ് കെ മാണി വെച്ച ഒത്തുതീര്‍പ്പ് ഫോര്‍മുലയും ഇടത് മുന്നണിയില്‍ കീറാമുട്ടിയാകും എന്നുറപ്പായി. രണ്ട് മന്ത്രിമാരെ പാര്‍ട്ടിക്ക് ലഭിക്കുന്നില്ലെങ്കില്‍ റവന്യൂ, ഉന്നത വിദ്യാഭ്യാസം, സിവില്‍ സപ്ലൈസ് എന്നിവയില്‍ ഏതെങ്കിലും രണ്ട് വകുപ്പുകള്‍ പാര്‍ട്ടിക്ക് വേണമെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്.
കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി കടുത്ത നിലപാടാണ് കേരള കോണ്‍ഗ്രസ് ഇന്നത്തെ ചര്‍ച്ചയില്‍ സ്വീകരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.രണ്ട് മന്ത്രിമാര്‍ എന്നത് തങ്ങളുടെ ന്യായമായ അവകാശമാണെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി. എല്ലാ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളാന്‍ വിട്ടുവീഴ്ച്ചകള്‍ വേണമെന്ന ആവശ്യമാണ് സിപിഎം മുന്നോട്ട് വെച്ചത്. വിട്ടുവീഴ്ച്ച ചെയ്യണമെങ്കില്‍ അത് സിപിഐ ആണ് എന്നതായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. 17 എംഎല്‍എമാരുള്ള സിപിഐക്ക് നാല് മന്ത്രിമാരും ഡെപ്യുട്ടി സ്പീക്കറും ആകാമെങ്കില്‍ തങ്ങള്‍ക്ക് രണ്ട് മന്ത്രിമാരെ ലഭിക്കാന്‍ സ്വാബാവിക അര്‍ഹതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ഒരു മന്ത്രിയും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഒഴികെയുള്ള ഒരു കാബിനറ്റ് റാങ്കും എന്ന നിര്‍ദ്ദേശം ഒരു വേള സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ട് വെച്ചു. എന്നാല്‍, ഇപ്പോള്‍ ചര്‍ച്ച മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചും നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയെ കുറിച്ചും മതിയെന്നും അതിന് ശേഷമാകാം കാബിനറ്റ് പദവികള്‍ പങ്കുവെക്കലെന്നും ജോസ് കെ മാണി നിലപാടെടുത്തു. ഇതോടെ രണ്ട് മന്ത്രിമാര്‍ അല്ലെങ്കില്‍ രണ്ട് സുപ്രധാന വകുപ്പുകള്‍ എന്ന നിലപാടില്‍ നിന്ന് ജോസ് കെ മാണി പിന്നോട്ടില്ലെന്ന് സിപിഎം നേതൃത്വത്തിനും വ്യക്തമാകുകയായിരുന്നു. തങ്ങളെ വിശ്വാസത്തിലെടുക്കാതെ നടക്കുന്ന ചര്‍ച്ചകളോടുള്ള നീരസം ജോസ് കെ മാണി മറച്ചുവെച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് മുന്നണി നേടിയ തിളങ്ങുന്ന വിജയത്തിന് പിന്നില്‍ കേരള കോണ്‍ഗ്രസുകാരുടെ വിയര്‍പ്പും പ്രയത്നവുമുണ്ടെന്ന് മറക്കരുതെന്നും ഇത്തരം നിലപാടുകള്‍ കേരള കോണ്‍ഗ്രസിനെ അപമാനിക്കുന്നതിന് തുല്യമായാണ് പ്രവര്‍ത്തകര്‍ വിലയിരുത്തുക എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന വകുപ്പുകളില്‍ ഉന്നത വിദ്യാഭ്യാസം സിപിഎമ്മിനും സിവില്‍ സപ്ലൈസും റവന്യുവും സിപിഐക്കും എന്നതാണ് നിലവിലെ ധാരണ. തങ്ങളുടെ കൈവശമുള്ള വകുപ്പുകള്‍ ഒന്നും വിട്ടുനല്‍കില്ലെന്ന് സിപിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധമെങ്കില്‍ വനം വകുപ്പ് വിട്ടുനല്‍കാമെന്നും അതിന് പകരം മറ്റൊരു വകുപ്പ് വേണമെന്നുമായിരുന്നു സിപിഐ നിലപാട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെന്ന് സിപിഎം അറിയിക്കുകയായിരുന്നു. സിപിഐ- സിപിഎം കൂടിയാലോചനകള്‍ക്ക് ശേഷമാകും കേരള കോണ്‍ഗ്രസിനെ തീരുമാനം അറിയിക്കുക.
അതേസമയം, നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് ജോസ് കെ മാണി ക്യാമ്ബ് നല്‍കുന്ന സൂചനകള്‍. സത്യപ്രതിജ്ഞക്ക് ഇനി അധിക ദിവസങ്ങല്‍ ഇല്ലാത്തതിനാല്‍ തീരുമാനം ഉടന്‍ ഉണ്ടാകണം. മുന്നണിയില്‍ തുടക്കത്തിലേ തന്നെ അസ്വാരസ്യങ്ങള്‍ ഉയരുന്നതിനോട് സിപിഎമ്മിന് താത്പര്യമില്ല. അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തുന്ന തീരുമാനം ഉടനുണ്ടാകും എന്ന് തന്നെയാണ് സിപിഎം നേതൃത്വവും നല്‍കുന്ന സൂചനകള്‍.
No comments