കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം നീട്ടി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ഉചിതമായ സമയത്ത് മാത്രമായിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി വേണം പിന്‍വലിക്കാന്‍. പത്ത് ശതമാനം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്നു നിര്‍ദേശമുണ്ട്
. രാജ്യത്ത് കഴിഞ്ഞ ഇരുപത് ദിവസമായി കൊവിഡ് കേസുകള്‍ കുറഞ്ഞു വരികയാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
No comments