സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണുള്ള ജില്ലകളില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങള്‍ മാത്രം പലചരക്ക്, ബേക്കറി കടകള്‍ തുറക്കുന്നതു മൂലം പ്രവര്‍ത്തന ദിനങ്ങളില്‍ തിരക്കേറുന്നു
കൊച്ചി: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണുള്ള ജില്ലകളില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങള്‍ മാത്രം പലചരക്ക്, ബേക്കറി കടകള്‍ തുറക്കുന്നതു മൂലം പ്രവര്‍ത്തന ദിനങ്ങളില്‍ തിരക്കേറുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കടകള്‍ തുറക്കുന്നത്.
വ്യാഴാഴ്ച കടകള്‍ തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെെയത്തിയത് പലയിടത്തും വലിയ തിരക്കിനിടയാക്കി. പലരും കാറുള്െപ്പടെ വാഹനങ്ങളെടുത്ത് സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ മിക്ക റോഡുകളിലും ലോക്ഡൗണ്‍ തന്നെയാണോയെന്ന് സംശയിക്കും വിധം തിരക്കായിരുന്നു.
പലചരക്കു കടകളിലും പച്ചക്കറി കടകളിലും മത്സ്യ-മാംസ സ്റ്റാളുകളിലുമാണ് ആളുകള്‍ കൂട്ടത്തോടെയെത്തിയത്. സമൂഹ അകലവും പലയിടത്തും ലംഘിക്കപ്പെട്ടു.
No comments