എല്ലാ ഡിസിസി അധ്യക്ഷന്മാരും തെറിക്കും..!! സമ്ബൂര്‍ണ അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ്..!! യുവാക്കൾ അടങ്ങിയ ടീമിന് സാധ്യത..!! ജംബോ കമ്മിറ്റിക്കാർക്ക് സ്വന്തം നാട്ടിൽ നിയമനം..!! മുൻകൂട്ടി കണ്ട്..
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് പിന്നാലെ പാര്‍ട്ടി ജില്ലാ ഘടകങ്ങളിലും അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷം 14 ജില്ലാ ഘടകങ്ങളിലും പുതുനേതൃനിരയെ അണിനിരത്താനാണ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
സമ്ബൂര്‍ണ അഴിച്ചുപണിക്ക് നേതൃത്വം തയാറെടുക്കുന്നുവെന്ന് വ്യക്തമായതോടെയാണ് ഇന്ന് പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം വി.കെ.ശ്രീകണ്ഠന് എംപി രാജിവച്ചത്. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും അദ്ദേഹം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജിക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറവിളി ഉയരുകയും ചെയ്തിരുന്നു.
അഴിച്ചു പണിയല്ലാതെ പാര്‍ട്ടിയെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് എഐസിസി വിലയിരുത്തല്‍. ഇത് മനസിലാക്കിയതോടെ ചില ഡിസിസി അധ്യക്ഷന്മാര് സ്വയം ഒഴിയാന്‍ പാര്‍ട്ടി നേതൃത്വത്തെ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. എന്നാല്‍ പുതിയ നേതൃത്വം വരുന്നത് വരെ സ്ഥാനത്ത് തുടരാനാണ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നത്. അഴിച്ചുപണി താഴെത്തട്ട് മുതല്‍ വേണമെന്നുള്ള കര്‍ശന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കെപിസിസി അധ്യക്ഷന്‍ പുറമേ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും പുതുമുഖം എത്തും.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ജില്ലാ ഘടകങ്ങള്‍ക്കുള്‍പ്പടെ പ്രധാന പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എഐസിസിക്ക് നല്കിയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. തോറ്റ ചില സ്ഥാനാര്‍ഥികള്‍ ജില്ലാ നേതൃത്വം തങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന പരാതിയും നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.
No comments