രണ്ടാം പിണറായി മന്ത്രിസഭയിലെ വകുപ്പ് വിഭജനം ഇന്ന് പൂര്‍ത്തിയാകും
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ വകുപ്പ് വിഭജനം ഇന്ന് പൂര്‍ത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരവകുപ്പ് തുടര്‍ന്നും കൈകാര്യം ചെയ്യാനാണ് സാദ്ധ്യത. വകുപ്പ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.
ധനകാര്യമന്ത്രിയായി കെ എന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി രാജിവിനും തദ്ദേശം എം വി ഗോവിന്ദനും നല്‍കാനാണ് ആലോചന. ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ് എന്നിവരെ വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലാണ് പരിഗണിക്കുന്നത്. വീണ ജോര്‍ജ്ജിന് ആരോഗ്യം കിട്ടാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ആര്‍ ബിന്ദു വിദ്യാഭ്യാസ മന്ത്രിയാകും. ഇല്ലെങ്കില്‍ തിരിച്ചാകാനാണ് സാദ്ധ്യതയുണ്ട്.
No comments