കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര്..?? പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഈ നേതാവ് തന്നെ വരണമെന്ന് പ്രവര്‍ത്തകരും..!! സുധാകരനെ വെട്ടാന്‍ നീക്കം സജീവം.. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പിടി തോമസിന്റെ പേരും, സ്ഥാനം ലക്ഷ്യമിട്ട് കൊടിക്കുന്നിലും അടൂര്‍ പ്രകാശും ബെന്നി ബെഹന്നാനും രംഗത്ത്..
തിരുവനന്തപുരം: കേരളത്തിലെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും. പിസിസി അധ്യക്ഷനൊപ്പം മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പുനസംഘടനാ നടപടികളില്‍ ഡിസിസി തലം വരെയുള്ള അഴിച്ചു പണി നടക്കും.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിരവധിപ്പേരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. കെ സുധാകരന്‍, പിടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. ഇവരില്‍ കെ സുധാകരന് തന്നെയാണ് പ്രഥമ പരിഗണന.
സുധാകരനെ വെട്ടാന്‍ ഗ്രൂപ്പു വ്യത്യാസമില്ലാതെ പലരും നോക്കുന്നുണ്ട്. 70 കഴിഞ്ഞതും കെ സുധാകരന്റെ വെട്ടൊന്നു മുറി രണ്ട് സ്വഭാവവുമൊക്കെയാണ് ഇവരുടെ ആയുധം.
അതിനിടെ 70 കഴിഞ്ഞവര്‍ വേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നാല്‍ സുധാകരന്റെ കാര്യം കഷ്ടത്തിലാകും.
അതിനിടെ പ്രവര്‍ത്തകര്‍ സുധാകരനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴത്തെ അസ്ഥയില്‍ പാര്‍ട്ടിയെ ചലിപ്പിക്കാനും വിജത്തിലേക്ക് എത്തിക്കാനും സുധാകരനുമാത്രമെ കഴിയൂ എന്നും പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ട്. കെസി വേണുഗോപാലിന്റെ പിന്തുണ കെ സുധാകരനുണ്ട്.
അതേസമയം പിടി തോമസിനും എതിരാളികള്‍ ഏറെയുണ്ട്. ഹൈക്കമാന്‍ഡിനെ പോലും അനുസരിക്കാത്തവനെന്നാണ് തോമസിനെതിരെ എതിരാളികള്‍ പറഞ്ഞു പരത്തുന്നത്. ഇതു പിടിക്ക് തിരിച്ചടിയാണ്. ഒരു ജോലിയും കൃത്യമായി ചെയ്യാത്ത കൊടിക്കുന്നിലിനെയൊക്കെ ഉത്തരവാദിത്വം ഏല്‍പ്പിച്ചാല്‍ അതു പാര്‍ട്ടിയെ നാശത്തിലേക്ക് എറിഞ്ഞു കൊടുക്കുന്നതിന് തുല്യമാണ്.
ബെന്നി ബെഹന്നാനെപോലെ ഗ്രൂപ്പുകളുടെ മാത്രം ബലത്തില്‍ പ്രവര്‍ത്തിച്ചവര്‍ നേതൃത്വത്തിലേക്ക് വന്നാല്‍ അതു പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കും. അതിനിടെ ശരത്ചന്ദ്ര പ്രസാദിനെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്.
No comments