കോവിഡ് ബാധിച്ച് മരിച്ചവരെയോര്‍ത്തുള്ള പ്രധാനമന്ത്രിയുടെ കണ്ണീരില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരെയോര്‍ത്തുള്ള പ്രധാനമന്ത്രിയുടെ കണ്ണീരില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം അറിയിച്ചത്. മുതലകള്‍ നിഷ്കളങ്കരാണെന്നായിരുന്നു ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രാഹുലിന്‍റെ ഒറ്റവരി ട്വീറ്റ്.
വെള്ളിയാഴ്ച സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെയോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വിങ്ങിപ്പൊട്ടിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.
No comments