Breaking News

പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടര്‍ന്നേക്കാം; സതീശന് ലഭിച്ചത് വെറും രണ്ട് വോട്ട്; ഒരു വോട്ട് ഈ എംഎല്‍എയുടേത്

 


പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്് പ്രതിനിധികള്‍ എംഎല്‍എ മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഡി സതീശന് പിന്തുണയില്ല.

സതീശന് രണ്ട് വോട്ടില്‍ ഒതുങ്ങേണ്ടി വന്നു. വിഡി സതീശനെ കൂടാതെ പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് മാത്രമാണ് വിഡി സതീശന് വോട്ട് ചെയ്തത്.

ന്നെ പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും ഹൈക്കമാണ്ട് പ്രതിനിധികള്‍ക്ക് മുന്നില്‍ കാലുവാരിയ എംഎല്‍എമാരെ വിഡി സതീശന്‍ ഫോണില്‍ വിളിച്ചു അതൃപ്തി അറിയിച്ചിട്ടുണ്ട്.


21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേരും രമേശ് ചെന്നിത്തല തുടരാനാണ് താല്‍പര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നടത്തിയ പോരാട്ടമാണ് അദ്ദേഹത്തിന് ഗുണം ചെയ്തത്.


നിയമസഭാ കക്ഷി നേതൃ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കാമാന്‍ഡ് പ്രതിനിധികളെ ധരിപ്പിച്ചു. തര്‍ക്കം ഉണ്ടാകരുതെന്നും കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കും ഘടക കക്ഷികള്‍ക്കും പൊതുസമ്മതന്‍ എന്ന നിലയിലുമാണ് ഉമ്മന്‍ചാണ്ടി ചെന്നിത്തലയുടെ പേര് മുന്നോട്ട് വച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി.ജോസഫ് ഉള്‍പ്പെടെ ആരെയും എ ഗ്രൂപ്പ് മുന്നോട്ട് വച്ചില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് എ ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു.


സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുത് എന്നാണ് ഹൈക്കാമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന ഘാര്‍ഗേ, വി.വൈദ്യലിംഗം എന്നിവരോട് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ അറിയിച്ചത്.


ക്വറന്റ്‌റീല്‍ ഇരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഹൈക്കമാന്‍ഡ് പ്രതിനിധികളെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തലക്ക് പിന്തുണ അറിയിച്ചത്.

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ഔദ്യോഗികമായി ഹൈക്കമാണ്ട് പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്. നിയമസഭയ്ക്ക് ആകത്തും പുറത്തും രമേശ് ചെന്നിത്തല നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തിന് തുണയായത്.

No comments