രാജസ്ഥാൻ ഭരണത്തിൽ നിർണായക മാറ്റം ഉടൻ..!! രാഹുല്‍ ഗാന്ധി - അശോക് ഗെഹ്ലോട്ട് കൂടിക്കാഴ്ച
രാജസ്ഥാനില്‍ മന്ത്രിസഭ പുന:സംഘടനയുണ്ടാകുമെന്ന് സൂചന നല്‍കി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി.
രാഹുലിന്‍റെ തുഗ്ലക് ലെയ്നിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം തുടര്‍ന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ രാഹുലിനെപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കാബിനറ്റ് പുനസംഘടനയും സംഘടന നേതൃമാറ്റവും ചര്‍ച്ച ചെയ്യാനായാണ് രാഹുല്‍ ഗെഹ്ലോട്ടിനെ കണ്ടതെന്നാണ് സൂചന . പഞ്ചാബില്‍ മുഖ്യമന്ത്രിയെ മാറ്റിയതിന് പിന്നാലെ രാജസ്ഥാനില്‍ മന്ത്രിസഭ വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായിരുന്ന സചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.
അതെ സമയം കാബിനറ്റ് പുന:സംഘടനക്കൊപ്പം സംസ്ഥാനത്തെ ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കും നിയമനങ്ങളും ഉടന്‍ നടത്തണമെന്ന് പൈലറ്റ് ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്.
No comments