'കരാറുകാരേയും കൂട്ടി വരരരുത്'; റിയാസിന് പിന്തുണയുമായി കെ സുധാകരൻ..!! ഷംസീറിനെ..
നിര്‍മ്മാണ ജോലികള്‍ ചെയ്യുന്ന കരാറുകാരുമായി താന്‍ കാണാന്‍ വരരുതെന്ന എംഎല്‍എമാരോട് ആവശ്യപ്പെട്ട പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍
കരാറുകാരെക്കൂട്ടി മന്ത്രിയെ കാണുന്നത് അവിഹിതമായ കാര്യങ്ങള്‍ നടത്തിയെടുക്കാനാണെന്ന് സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഹമ്മദ് റിയാസിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും സുധാകരന്‍ പറഞ്ഞു. റിയാസ് പറഞ്ഞത് സത്യമായ കാര്യമാണ്. എംഎല്‍എമാര്‍ കോണ്‍ട്രാക്ടര്‍മാരെ കൂട്ടി മന്ത്രിയെ കാണുന്നത് ശരിയല്ല. അവിഹിതമായ കാര്യങ്ങള്‍ നടത്തി എടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത് – സുധാകരന്‍ വ്യക്തമാക്കി.
അതേസമയം മന്ത്രി റിയാസിന്‍്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് വാര്‍ത്തയുണ്ടാക്കുകയാണ് മാധ്യമങ്ങളെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ രൂക്ഷമായി വിമര്‍ശിച്ചു. സിപിഎം നിയമസഭാ കക്ഷിയോഗത്തില്‍ റിയാസിനെ ഷംസീര്‍ വിമര്‍ശിച്ചെന്ന വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും വിജയരാഘവന്‍ ഒഴിയുകയും ചെയ്തു.
No comments