പെരിയ ഇരട്ടക്കൊല കേസ്.. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി സി.ബി.ഐ..
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സി.പി.എം.
നേതാവിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ. തീരുമാനിച്ചു. തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി.പി. മുസ്തഫയെ ചോദ്യം ചെയ്യാനാണ് സി.ബി.ഐ. ഇപ്പോള്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ചയാകും ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍.
ഇരട്ടക്കൊലയ്ക്ക് മുന്‍പ് പെരിയ കല്യോട്ട് നടന്ന സി.പി.എം. പ്രതിഷേധ പൊതുയോഗത്തില്‍ മുസ്തഫ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇതിന്റെ പശ്ചാത്തലത്തില്‍ മുസ്തഫയെ ചോദ്യംചെയ്തിരുന്നു. ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ സാക്ഷിയാണ് മുസ്തഫ. പ്രസംഗം വിവാദമായപ്പോള്‍ വാക്കുകള്‍ വളച്ചൊടിച്ചതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്ന് വിശദീകരിച്ച മുസ്തഫ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുണ്ടായ വേദനയില്‍ ദുഃഖമുണ്ടെന്നും വ്യക്തമാക്കിയിരിന്നു.
No comments