തന്നെ തിരഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോര്‍ച്ചടിച്ച് നടക്കുന്നത് കണ്ടു. അവര്‍ എ.ഐ.സി.സി ആസ്ഥാനത്തേക്കാണ് ടോര്‍ച്ചടിച്ച് നോക്കേണ്ടത്
തന്നെ തിരഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോര്‍ച്ചടിച്ച് നടക്കുന്നത് കണ്ടു. അവര്‍ എ.ഐ.സി.സി ആസ്ഥാനത്തേക്കാണ് ടോര്‍ച്ചടിച്ച് നോക്കേണ്ടത്. അവിടെ ആളുണ്ടോയെന്ന് നോക്കണം. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി നിയോഗിച്ചിരിക്കുന്ന കെ.സി വേണുഗോപാലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത്. ഗുലാംനബി ആസാദിനെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരിക്കേയാണ് വേണുഗോപാലിനെ എഐസിസി നേതൃത്വത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്. കര്‍ണാടക, ഗോവ എന്നിവിടങ്ങളിലെ ഭരണം വേണുഗോപാലിന്റെ നേതൃത്വം കൊണ്ട് കോണ്‍ഗ്രസിന് പോയിക്കിട്ടി. ഇനി പഞ്ചാബും പോകും. അതുകഴിഞ്ഞ് കേരളത്തിലേക്കാണ് നോട്ടം. വേണുഗോപാല്‍ ആരാണെന്ന് കുറച്ചുകാലം കോണ്‍ഗ്രസുകാരനായിരുന്ന തനിക്കറിയാമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
താന്‍ എന്നും ജനങ്ങള്‍ക്കിടയിലുണ്ട്. മന്ത്രിസ്ഥാനത്തിനു വേണ്ടയാണ് വിട്ടുനില്‍ക്കുന്നതെന്ന് പറയുന്ന ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയ്ക്ക് നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങിന്റെ വിലയേയുള്ളു. എല്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലുമുണ്ട് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്തവര്‍. വി.എസ് ജോയിയെ പോലെയുള്ളവര്‍ തന്നെ കുറിച്ച് അതും പറയും അപ്പുറവും പറയും.
ചാനല്‍ നിരീക്ഷകരായി ഇവിടെ പരനാറികളായ ചിലരുണ്ട്. എം.എല്‍.എ ആയി കഴിഞ്ഞാല്‍ അവരുടെ തെമ്മാടിത്തരം മുഴുവന്‍ സഹിച്ചോണം എന്നാണ് ഇവരുടെ നിലപാട്. നേതാക്കളെയും വീട്ടിലിരിക്കുന്നവരെയും എന്തും പറയാമെന്നാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആ സംസ്‌കാരത്തില്‍ തന്നെ തിരിച്ചടി നല്‍കും. അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരെ ആ നിലയില്‍ തന്നെ നേരിടും. എല്ലാം കേട്ട് തലയും താഴ്ത്തി നടക്കില്ല. എം.എല്‍.എ പദവി ജനങ്ങള്‍ തന്നതാണ് ജനങ്ങളുടെ കൂടെയുണ്ടാകും.
പ്രതിപക്ഷ നേതാവ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു.
No comments