അദ്ധ്യക്ഷനാകുമോ എന്ന ചോദ്യത്തില്‍ രാഹുലിന്റെ പ്രതികരണം ഇങ്ങനെ..!! കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലും ഉയര്‍ന്നത് പഴയ ആവശ്യം..
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വീണ്ടും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ ആവശ്യം വീണ്ടും ഉന്നയിക്കപ്പെട്ടത്. അതേസമയം പാര്‍ട്ടി അദ്ധ്യക്ഷനാകാന്‍ ഇല്ല എന്ന രാഹുലിന്റെ മുന്‍ നിലപാടില്‍ പുനര്‍ചിന്തനത്തിന് സാദ്ധ്യതയുണ്ടെന്ന സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ഇക്കാര്യപ്പറ്റി ആലോചിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി നേതാക്കളില്‍ നിന്ന് പ്രത്യയശാസ്ത്രത്തില്‍ വ്യക്തത ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വരെ അദ്ദേഹത്തെ വര്‍ക്കിംഗ് പ്രസിഡന്റാക്കണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഹുല്‍ അദ്ധ്യക്ഷനാകണമെന്ന് എല്ലാവരും ഏകകണ്ഠേന നിര്‍ദ്ദേശിച്ചു. അദ്ദേഹം അദ്ധ്യക്ഷനാകണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്നു, പക്ഷേ അത് രാഹുലിന് വിട്ടുകൊടുക്കുന്നതായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം ആന്റണി ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും രാഹുലിനോട് അദ്ധ്യക്ഷനാകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി കോണ്‍ഗ്രസ് നേതാവ് താരിഖ് ഹമീദ് കരാ വ്യക്തമാക്കി. എല്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും ഏകകണ്ഠമായി രാഹുലിനെ അദ്ധ്യക്ഷനാകാന്‍ ആഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് അംബിക സോണിയും പറഞ്ഞു.
2022 ഓഗസ്റ്റ് 21 നും 2022 സെപ്തംബര്‍ 20 നും ഇടയില്‍ എ.ഐ.സി.സി അദ്ധ്യക്ഷനായുളള തിരഞ്ഞെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. തങ്ങള്‍ മൂന്ന് പ്രമേയങ്ങള്‍ പാസാക്കി. രാഷ്ട്രീയ സാഹചര്യം, പണപ്പെരുപ്പം, ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ചും കടുത്ത കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ലഖിംപൂര്‍ ഖേരി സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട്, കര്‍ഷക പ്രസ്ഥാനത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ ചിന്തയാണ് ഇത് കാണിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ലഖിംപൂര്‍ ഖേരിയിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ബി.ജെ.പിയുടെ മനോഭാവം പ്രതിഫലിപ്പിക്കുന്നു. അവര്‍ കര്‍ഷക സമരത്തെ എങ്ങനെ കാണുന്നു, കര്‍ഷകര്‍ അവരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ നടത്തുന്ന നിരന്തരമായ പോരാട്ടത്തെ കൈകാര്യം ചെയ്യുന്നു എന്നും സോണിയ പറഞ്ഞു.
No comments