Breaking News

വരുണ്‍ ഗാന്ധിയെ സ്വാഗതം ചെയ്ത് പോസ്റ്റർ..!! പ്രാദേശിക നേതാവിനെതിരേ നടപടിയെടുത്ത് കോണ്‍ഗ്രസ്..

 


വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ പങ്കുവെച്ച നേതാവിനെതിരേ പാര്‍ട്ടിയുടെ നടപടി.സോണിയ ഗാന്ധിയുടേയും വരുണ്‍ ഗാന്ധിയുടേയും ചിത്രങ്ങളുള്ള പോസ്റ്റര്‍ പങ്കുവെച്ച പ്രയാഗ്‌രാജില്‍ നിന്നുള്ള പ്രാദേശിക നേതാവിനെതിരേയാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.

തുടര്‍ന്ന് ഇയാളെ 15 ദിവസത്തേക്ക് എല്ലാ പാര്‍ട്ടി ചുമതലകളില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് അറിയിച്ചു. പ്രയാഗ് രാജ് സിറ്റി കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദ് ഉള്ള പങ്കുവെച്ച പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ലഖിംപുര്‍ സംഭവത്തിലെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് വരുണ്‍ ഗാന്ധിയെ പുറത്താക്കിയതിന് പിന്നാലെയാണ് ഇര്‍ഷാദ് പോസ്റ്റര്‍ പങ്കുവെച്ചത്.

No comments