Breaking News

തുടക്കമിട്ടത് ഗെലോട്ട്.. പിന്നാലെ ചരണ്‍ജിത്ത് ചന്നി.., രാഹുലിനെ അധ്യക്ഷനാക്കാന്‍ കളിച്ചത് ഗെയിം.. ഒപ്പം..

 


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നതിനെ കുറിച്ച്‌ രാഹുല്‍ ഗാന്ധി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

ശനിയാഴ്ചത്തെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം. അദ്ധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 'പരിഗണിക്കാം' എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുതിര്‍ന്ന നേതാവ് എ. കെ. ആന്റണി, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ ആവശ്യ പ്രകാരമാണ് രാഹുലിന്റെ മനംമാറ്റമെന്നാണ് സൂചനകള്‍. അടുത്ത വര്‍ഷം സെപ്റ്റംബറോടെ പൂര്‍ണതോതില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം. അധ്യക്ഷ പദവിയിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് ഉള്‍പ്പെടെ അപ്പോഴായിരിക്കുമെന്നാണ് വിവരം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെയാണ് രാഹുല്‍ഗാന്ധി രാജിവെച്ചത്. ഇതിനു പിന്നാലെയാണ് സോണിയ ഗാന്ധിയ താത്ക്കാലിക അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

No comments