Breaking News

നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണം..!! സോണിയ ഗാന്ധിക്ക്​ കത്തയച്ച്‌ സിദ്ധു..!! കത്തിൽ ഇക്കാര്യങ്ങൾ..

 


വരുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ 13 ഇന അജണ്ടയുമായി പഞ്ചാബ്​ കോണ്‍ഗ്രസ്​ നേതാവ്​ നവ്​ജ്യോത്​ സിങ്​ സിദ്ധു രംഗത്ത് .ഇതുമായി ബന്ധപ്പെട്ട്​ കോണ്‍ഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ധു ​കത്തയച്ചു.

2022 ലാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

ഒക്​ടോബര്‍ 15നാണ്​ സിദ്ധു ഇതുമായി ബന്ധപ്പെട്ട്​ കോണ്‍ഗ്രസ്​ അധ്യക്ഷക്ക്​ കത്തയച്ചത്​. ഈ കത്ത്​ ഇപ്പോള്‍ ​സിദ്ധു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത്​ വിട്ടു .

ലഹരിപ്രശ്​നം, മണല്‍ ഖനനം, കാര്‍ഷിക മേഖലയിലെ പ്രശ്​നങ്ങള്‍, തൊഴില്‍, പിന്നോക്കക്കാരുടെ പുരോഗതി എന്നിവയിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ സിദ്ധു ആവശ്യപ്പെടുന്നത് .

കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരുമായി കൂടിക്കാഴ്​ച നടത്തിയതിന്​ പിന്നാലെയാണ്​ സിദ്ധുവിന്റെ കത്ത്​. അതേസമയം, സിദ്ധുവി​ന്റെ കത്തില്‍ കോണ്‍ഗ്രസ്​ ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത്​ വന്നിട്ടില്ല.

No comments