ആര്‍ജെഡിയില്‍ മക്കള്‍ പോര് മുറുകുന്നു..!! തേജസ്വിയെ ഞെട്ടിച്ച് തേജ് പ്രതാപ്.., കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന്..
ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ മക്കള്‍ പോര് മുറുകുന്നു.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ഞെട്ടിച്ച് സഹോദരന്‍ തേജ് പ്രതാപ് യാദവ് ഉപതെരഞ്ഞെടുപ്പു നടക്കുന്ന കുശേശ്വര്‍ അസ്താന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അത്രിക്ക് കുമാറിന് വേണ്ടി താന്‍ പ്രചാരണത്തിനിറങ്ങുമെന്ന് തേജസ്വി പ്രതാപ് യാദവിന്റെ പ്രഖ്യാപനം ആര്‍ജെഡിയെ ശരിക്കും വെട്ടിലാക്കുന്നതാണ.്
അടുത്ത കാലത്ത് രൂപീകരിച്ച വിദ്യാര്‍ഥി സംഘടനയാണ് ചത്രാജനശക്തി പരിഷത്തുമായാണ് തേജ് പ്രതാപ് രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. പുതിയതായി രൂപം കൊണ്ട ചത്രാജനശക്തി പരിഷത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുമെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ താരാപ്പൂരില്‍ ആര്‍ജെഡിക്ക് വേണ്ടിയാണ് പ്രചാരണത്തിനിറങ്ങുകയെന്നും തേജ് പ്രതാപ് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് തേജ് പ്രതാപ് അറിയിച്ചു. ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡോക്ടര്‍ അശോക് കുമാറിന്റെ മകനാണ് കുശേശ്വര്‍ അസ്താനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നേരത്തെ അശോക് കുമാര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് തേജസ്വി പ്രതാപിനെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം ആര്‍ജെഡിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മല്‍സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആര്‍ജെഡി ,കോണ്‍ഗ്രസ് സഖ്യത്തിന്റെ തകര്‍ച്ച കൂടിയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവം. തേജസ്വി പ്രതാപ് യാദവ് കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിലൂടെ ഇരുവര്‍ക്കും ഇടയിലെ ഭിന്നത കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന.
No comments