Breaking News

കോണ്‍​ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു..!! മണ്ഡലം പ്രസിഡന്റ് മുതല്‍ ദേശീയ അധ്യക്ഷന്‍ വരെ തെരഞ്ഞെടുപ്പ്..!! ഈ ദിവസങ്ങളിൽ..

 


നീണ്ട ഇടവേളയ്ക്ക് ശേഷം സംഘടനാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍​ഗ്രസ്. അം​ഗത്വ ക്യാംപെയ്ന് ശേഷമായിരിക്കും പാ‍ര്‍ട്ടിയില്‍ സമ്ബൂ‍ര്‍ണപൊളിച്ചെഴുത്തിന് വഴി തുറക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി കടക്കുക.

അം​ഗത്വ ക്യാംപെയ്നും സം​ഘടനാ തെരഞ്ഞെടുപ്പിനുമായുള്ള തീയതികള്‍ക്ക് ഇന്ന് ചേ‍ര്‍ന്ന കോണ്‍​ഗ്രസ് പ്രവ‍ര്‍ത്തക സമിതിയോ​ഗം അം​ഗീകാരം നല്‍കി. എഐസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന കാര്യം പരി​ഗണിക്കാമെന്ന് യോ​ഗത്തില്‍ രാഹുല്‍ ​ഗാന്ധി പറഞ്ഞതായാണ് വിവരം.

കോണ്‍​ഗ്രസ് പ്രവ‍ര്‍ത്തക സമിതി ഇന്ന് അം​ഗീകരിച്ച തെരെഞ്ഞെടുപ്പ് ഷെഡ്യൂള്‍ ഇപ്രകാരമാണ് -

2021 നവംബര്‍ 1 മുതല്‍ 2022 മാര്‍ച്ച്‌ 31 വരെ അംഗത്വ വിതരണം

2022 ഏപ്രില്‍ 1 മുതല്‍ 15 വരെ അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും

ഏപ്രില്‍ 16 മുതല്‍ മെയ് 31 വരെ മണ്ഡലം, ബ്ലോക്ക് കമ്മിറ്റി തെരെഞ്ഞെടുപ്പ്

ജൂണ്‍ 1 മുതല്‍ ജൂലൈ 21വരെ ഡിസിസി തെരെഞ്ഞെടുപ്പ്

21 ജൂലൈ മുതല്‍ 20 ഓഗസ്റ്റ് വരെ പിസിസി തെരെഞ്ഞെടുപ്പ്

21 ഓഗസ്റ്റ് മുതല്‍ 20 സെപ്റ്റംബര്‍ 20 വരെ ദേശീയ അധ്യക്ഷ തെരെഞ്ഞെടുപ്പ്.

2022 സെപ്റ്റംബര്‍- ഒക്ടോബറില്‍ പ്ലീനറി സമ്മേളനം

ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍​ഗ്രസ് പ്ലീനറി സമ്മേളനത്തിലാവും പുതിയ എഐസിസി ഭാരവാഹികളെ തെരഞ്ഞെടുക്കുക. സമീപകാലത്ത് പുതിയ പിസിസി അധ്യക്ഷന്‍മാരേയും സമിതികളേയും പ്രഖ്യാപിച്ച കേരളത്തിലടക്കം സംഘടനാ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന അങ്ങനെയെങ്കില്‍ കേരളത്തില്‍ പുതിയ മണ്ഡലം കമ്മിറ്റികളും പുതിയ ഡിസിസി അധ്യക്ഷന്‍മാരും പുതിയ കെപിസിസി അധ്യക്ഷനും നിര്‍വാഹക സമിതിയും തെരഞ്ഞെടുപ്പിലൂടെ വരും. നിലവിലെ ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പദവി നിലനി‍ര്‍ത്തേണ്ടി വരും.

രാജ്യത്ത് നിര്‍ജീവവാസ്ഥയിലുള്ള കോണ്‍​ഗ്രസ് പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കാന്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്ന് വിമതവിഭാ​ഗം നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ പ്രഖ്യാപിച്ച രീതിയില്‍ സംഘടനാ തെരഞ്ഞെ‌ടുപ്പ് നടന്നാല്‍ അടുത്ത വ‍ര്‍ഷം ഇതേ സമയം കോണ്‍​ഗ്രസ് പുതിയ ദേശീയ അധ്യക്ഷന്‍ വരും. തെരഞ്ഞെടുപ്പിലൂടെ ഈ പദവിയിലെത്താന്‍ രാഹുലിന് സാധിക്കുമോ അതോ രണ്ടാം നിരയില്‍ നിന്നൊരു പുതിയ താരോദയം കോണ്‍​ഗ്രസ് നേതൃത്വത്തിലുണ്ടാകുമോ എന്നാണ് ഏറ്റവും ഉറ്റുനോക്കപ്പെടുന്ന കാര്യം.

No comments