അമേരിക്കയിലും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ശക്തമാവുന്നു..!! മൂന്ന് കോ ഓഡിനേറ്റര്‍മാരെ നിയമിച്ച് കെ സുധാകരൻ..!! ലക്ഷ്യം..
കോണ്‍ഗ്രസ് പ്രവാസി സംഘടന ഓ. ഐ.സി.സിയെ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് മൂന്ന് കോ ഓഡിനേറ്റര്‍മാര്‍.
പ്രവാസികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജവും ആവേശവും നല്‍കി പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഓഐസിസി) പ്രവര്‍ത്തനം ഇതോടെ അമേരിക്കയിലും വ്യാപിപ്പിക്കും.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എസ്‌എയുടെ (ഒഐസിസി യുഎസ്‌എ) നാഷനല്‍ കോര്‍ഡിനേറ്ററായി ജെയിംസ് കൂടലിനെയും സതേണ്‍, നോര്‍ത്തേണ്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായി ജീമോന്‍ റാന്നി (തോമസ് മാത്യു) ഹൂസ്റ്റണ്‍, സന്തോഷ് ഏബ്രഹാം, ഫിലാഡല്‍ഫിയ എന്നിവരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിയമിച്ചു.
കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയുടെ കീഴിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും, പുതിയ അംഗങ്ങളെ ചേര്‍ത്ത് കൊണ്ട് അഡ് ഹോക്ക് കമ്മിറ്റികള്‍ രൂപീകരിച്ച് കോണ്‍ഗ്രസ് സംഘടനാ സംവിധാനം അമേരിക്കയില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിയമനം.
ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്ബളത്ത് ശങ്കരപ്പിള്ള പുതിയതായി നിയമിതരായ കോര്‍ഡിനേറ്റര്‍മാരെ അഭിനന്ദിച്ചു. പുതിയ ഉത്തരവാദിത്വങ്ങള്‍ ജനകീയമായി നിറവേറ്റുമെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും ജെയിംസ് കൂടല്‍, ജീമോന്‍ റാന്നി, സന്തോഷ് എബ്രഹാം എന്നിവര്‍ പറഞ്ഞു.
No comments