തനിക്ക് രാജ്യസഭയില്‍ അംഗമാകുന്നതിന് ക്ഷണം ലഭിച്ചപ്പോള്‍ യാതൊരുമടിയും കൂടാതെയാണ് സ്വീകരിച്ചതെന്ന് ഓര്‍മക്കുറിപ്പില്‍ ഗൊഗൊയ്
തനിക്ക് രാജ്യസഭയില്‍ അംഗമാകുന്നതിന് ക്ഷണം ലഭിച്ചപ്പോള്‍ യാതൊരുമടിയും കൂടാതെയാണ് സ്വീകരിച്ചതെന്ന് ഓര്‍മക്കുറിപ്പില്‍ ഗൊഗൊയ് എഴുതുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ഉയര്‍ത്തുന്നതിനുള്ള അവസരമായാണ് താനിതിനെ കണ്ടതെന്നും പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
ഒരു വര്‍ഷത്തോളമായി രാജ്യസഭ മെമ്ബറാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. എന്നാല്‍ 10 ശതമാനം ഹാജര്‍ മാത്രമാണ് അദ്ദേഹത്തിന് രാജ്യസഭയില്‍ ഉള്ളത് എന്നതാണ് വാസ്തവം. കോവിഡ് സാഹചര്യമാണ് തനിക്ക് രാജ്യസഭയില്‍ ഹാജര്‍നില കുറവായതിന് കാരണമായി ഗൊഗൊയ് ചൂണ്ടിക്കാട്ടുന്നത്.
'ആരോഗ്യപരമായ കാരണങ്ങളാലാണ് രാജ്യസഭയില്‍ ഹാജരാകാതിരുന്നത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നു.' ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'എനിക്ക് പോകണമെന്ന് തോന്നുമ്ബോള്‍ രാജ്യസഭയില്‍ പോകും. ഞാന്‍ സംസാരിക്കേണ്ട അത്രയും ഗൗരവതരമായ വിഷയങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഞാന്‍ പോകും'- ജസ്റ്റിസ് ഗൊഗൊയ് പറഞ്ഞു.
'ഞാന്‍ നോമിനേറ്റഡ് മെമ്ബറാണ്. പാര്‍ട്ടി മെമ്ബര്‍മാരുടേതുപോലെ മണി മുഴങ്ങുമ്ബോഴെല്ലാം ഞാന്‍ അവിടെ പോയി ഇരിക്കേണ്ടതില്ല. എനിക്കിഷ്ടമുള്ളപ്പോള്‍ പോകാനും എനിക്കിഷ്ടമുള്ളപ്പോള്‍ വരാനും കഴിയും. ഞാന്‍ സഭയിലെ സ്വതന്ത്ര അംഗമാണ്.' - ജസ്റ്റിസ് പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്‍റെ പ്രത്യേക താല്‍പര്യപ്രകാരം പ്രസിഡന്‍റ് ഓഫ് ഇന്ത്യയാണ് രഞ്ജന്‍ ഗൊഗൊയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
No comments