തൃണമൂലില്‍ വിഭാഗീയത..!! പൊതു വേദിയില്‍ തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര എംപിക്ക് ശക്തമായ താക്കീത് നല്‍കി മമത..!! തനിക്ക് മീതെ..
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്ക് ശക്തമായ താക്കീത് നല്‍കി മുഖ്യമന്ത്രി മമത ബാനര്‍ജി
നാദിയ ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാകുന്നതിന് പിന്നാലെയാണ് വിമര്‍ശനം. മഹുവയുടെ മണ്ഡലമായ കൃഷ്ണനഗറില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.
'മഹുവ, ഞാന്‍ ഇവിടെ ഒരു വ്യക്തമായ സന്ദേശം നല്‍കേട്ട. ആര് ആര്‍ക്കെതിരെയാണെന്ന് നോക്കേണ്ടതില്ല, പക്ഷേ ഇവിടെ ഒരു തെരഞ്ഞെടുപ്പുണ്ടെങ്കില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. അതുകൊണ്ട്, ഇവിടെ ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടാകേണ്ടതില്ല' -പാര്‍ട്ടി ജില്ല നേതാക്കളോട് മമത പറഞ്ഞു.
എല്ലാക്കാലവും ഒരു വ്യക്തി ഒരേ സ്ഥാനത്ത് ഇരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ നാദിയ ജില്ല പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് അടുത്തിടെ മഹുവയെ നീക്കിയിരുന്നു. യോഗത്തില്‍ വേദിയില്‍ മുഖ്യമന്ത്രിയുടെ തൊട്ടുപിറകിലായി മഹുവയെ ഇരുത്തിയായിരുന്നു മമതയുടെ വിമര്‍ശനം.
വരാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മമത ബാനര്‍ജി പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.
മഹുവ മൊയ്ത്രയും തൃണമൂല്‍ ജില്ല നേതാക്കളായ ഉജ്ജല്‍ ബിശ്വാസ്, നാദിയ നോര്‍ത്ത് ജില്ല പ്രസിഡന്‍റ് ജയന്ത സാഹ, നരേഷ് സാഹ തുടങ്ങിയവരുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ മൊഹുവ തീരുമാനങ്ങളെടുക്കുന്നു എന്നായിരുന്നു ആരോപണം. അടുത്തിടെ മുതിര്‍ന്ന നേതാക്കള്‍ ജില്ല സന്ദര്‍ശിച്ചപ്പോള്‍ പ്രദേശിക നേതാക്കള്‍ എം.പിക്കെതിരെ ആരോപങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ പാര്‍ട്ടിയുടെ ചുമതല മഹുവയെ ഏല്‍പ്പിച്ചതിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് ആരോപണം.
No comments