'ദാദയോട് കളിച്ചാല്‍ പ്രത്യാഘാതമുണ്ടാകും'- മുംബൈ മേയര്‍ കിഷോരി പണ്ഡേക്കറിന് വധഭീഷണി..
ശിവസേന നേതാവും മുംബൈ മേയറുമായ കിഷോരി പണ്ഡേക്കറിന് വധഭീഷണി. മേയര്‍ പോലീസില്‍ പരാതി നല്‍കി.
മറാത്തി ഭാഷയില്‍ എഴുതിയ കത്തിലാണ് വധഭീഷണി. സംഭവത്തില്‍ മേയര്‍ പരാതി നല്‍കി. ദാദയോടു കളിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.
സംഭവത്തില്‍ ബൈക്കുള പൊലീസ് സ്റ്റേഷനിലെ ഉദ്യോസ്ഥര്‍ മേയറുടെ വസതിയിലെത്തി കുടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ബി.ജെ.പി നേതാവ് ആശിഷ് ഷെലാര്‍ മേയര്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയിരുന്നു. വര്‍ലിയുണ്ടായ ഗ്യാസ് അപകടത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മഹാരാഷ്ട്ര വനിത കമീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷവും കിഷോരി പണ്ഡേക്കറിന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ടെലിഫോണിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. ഗുജറാത്തിലെ ജാംനഗറില്‍ നിന്നും ഫോണ്‍ വിളിച്ചാണ് മേയറെ ഭീഷണിപ്പെടുത്തിയത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ വിളിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
No comments