Breaking News

മരുമകള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരത്തിന്.. ഗോവയിലെ മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി.. മത്സരിച്ച 11 തവണയും ജയിച്ച..

 


ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഏറ്റവും കൂടുതല്‍ കാലം ഗോവന്‍ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെ പത്രിക പിന്‍വലിച്ചു.

മരുമകള്‍ എതിര്‍സ്ഥാനാര്‍ഥിയായി എത്തിയതിനു പിന്നാലെയാണ് റാണെ നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് റാണെയുടെ മരുമകള്‍ ദിവ്യ വിശ്വജിത് റാണെ പോരിമ്മില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. ദിവ്യയുടെ ഭര്‍ത്താവും റാണെയുടെ മകനുമായ വിശ്വജിത് റാണെ നിലവില്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന വിശ്വജിത് ബിജെപിയില്‍ ചേര്‍ന്നത്.

മത്സരിക്കുന്നതില്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും എഐസിസി ഇടപെട്ടാണ് അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നത്. ഗോവയില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ പ്രതാപ് സിംഗ് റാണെ മത്സരിച്ച 11 തവണയും ജയിച്ച മണ്ഡലമാണ് പോരിം. റാണെയും അസാനിധ്യം നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

ആരോഗ്യപരമായ കാരണങ്ങളാലാണ് പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കുടുംബ പ്രശ്‌നങ്ങളില്ലെന്നും 87കാരനായ പ്രതാപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പോരിം മണ്ഡലത്തില്‍ തുടര്‍ച്ചയായി 11 തവണ എംഎല്‍എയായ നേതാവാണ് പ്രതാപ് സിന്‍ഹ് റാണെ. തിരഞ്ഞെടുപ്പില്‍ ഇതുവരെ തോറ്റിട്ടില്ല.

No comments