Breaking News

ബഹുമതികള്‍ പ്രതീക്ഷിച്ചല്ല പൊതുപ്രവര്‍ത്തനം നടത്തുന്നത്

 


ബഹുമതികള്‍ പ്രതീക്ഷിച്ചല്ല പൊതുപ്രവര്‍ത്തനം നടത്തുന്നത്. മുന്‍കൂട്ടി അറിയിക്കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചതെന്ന പ്രചാരണം ശരിയല്ല. നേരത്തേ അറിയിച്ചാലും സ്വീകരിക്കില്ല. ഇതിന്‍റെ പേരില്‍ അപവാദ പ്രചാരണം അനാവശ്യമാണെന്നും ബുദ്ധദേബ്‌ പറഞ്ഞു.

അതേസമയം, ഭട്ടാചാര്യയുടെ സല്‍പ്പേരിനെ പിച്ചിച്ചീന്തിക്കൊണ്ട് ബംഗാളിലെ ഇടതുപക്ഷ വോട്ടര്‍മാരുടെ അനുഭാവം നേടിയെടുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രപരമായ നടപടിയാണ്​ പത്മ പ്രഖ്യാപനമെന്ന്​ സി.പി.എം കേന്ദ്രകമ്മിറ്റി നേതാവ് സുജന്‍ ചക്രബര്‍ത്തി ആരോപിച്ചു. മുന്‍കൂട്ടി അറിയിക്കാതെ ബുദ്ധദേബിന്‍റെ പേര് പത്മ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും ചോദ്യം ചെയ്തു.

പത്മ അവാര്‍ഡ് നിരസിക്കുന്ന മൂന്നാമത്തെ കമ്മ്യൂണിസ്റ്റ് നേതാവാണ്​ ഭട്ടാചാര്യ. 1992ല്‍ നരസിംഹറാവു സര്‍ക്കാര്‍ നല്‍കാനിരുന്ന പത്മവിഭൂഷണ്‍ ഇ.എം.എസ് നമ്ബൂതിരിപ്പാട്​ നിരസിച്ചിരുന്നു. 2008ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്‍റെ ഭാരതരത്‌ന നിരസിച്ചാണ്​ ജ്യോതി ബസു വാര്‍ത്തയില്‍ ഇടം പിടിച്ചത്​. 'കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു, ജനങ്ങളുടെ അംഗീകാരം മാത്രമാണ് പാര്‍ട്ടി നേതാക്കള്‍ വിലമതിക്കുന്ന ഒരേയൊരു അവാര്‍ഡ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്​ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബാണ് ബുദ്ധദേബിനെ ഫോണ്‍ വഴി അറിയിക്കുന്നത്​. ബാബരി മസ്ജിദ് തകര്‍ത്തതിന്‍റെ സൂത്രധാരന്മാരില്‍ ഒരാളായ ബി.ജെ.പി നേതാവ് കല്യാണ് സിങ്ങിന്​ പത്മവിഭൂഷണും ബുദ്ധദേബിന്​ പത്മഭൂഷണും പ്രഖ്യാപിച്ചതിലെ സാംഗത്യവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ബുദ്ധദേബ് പുരസ്‌കാരം നിരസിച്ചതിനെ വിവിധ നേതാക്കള്‍ പ്രശംസിച്ചിരുന്നു. അതേസമയം, ദേശീയതയെ അംഗീകരിക്കാത്തതിനാലാണ്​ അവാര്‍ഡ്​ നിരസിക്കുന്നതെന്ന്​ ബി.ജെ.പി അടക്കമുള്ള കക്ഷികള്‍ ആരോപിച്ചു.

No comments