യു.പിയില്‍ അത്ഭുതങ്ങളൊന്നും നടക്കാനില്ല..!! യഥാര്‍ഥ അത്ഭുതം നടക്കാനിരിക്കുന്നത് ഗുജറാത്തിൽ..
ഉത്തര്‍പ്രദേശില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
യു.പിയില്‍ അല്ല ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലാണ് യഥാര്‍ഥ അത്ഭുതം സംഭവിക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഇതിനോടകം തന്നെ തങ്ങളുടെ വിധി തീരുമാനിച്ചുകഴിഞ്ഞെന്നും ഇതാണ് ബി.ജെ.പിയെ പരിഭ്രാന്തിയിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തോല്‍ക്കാന്‍ പോവുന്ന ഒരു ഗുസ്തിക്കാരന്‍ ചിലപ്പോള്‍ കടിക്കുകയും വലിക്കുകയും ഒക്കെ ചെയ്യും, ബി.ജെ.പി ഇപ്പോള്‍ തന്നെ തോല്‍വി ഉറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
യു.പിയിലെ ജനങ്ങള്‍ ഇപ്പോള്‍ തന്നെ അവരുടെ വിധി നിര്‍ണയിച്ചു കഴിഞ്ഞു. ഇവിടെ ഒരു അത്ഭുതവും സംഭവിക്കാനില്ല. കര്‍ഷകര്‍, യുവ വ്യവസായികള്‍, തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു-ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അന്നദാതാക്കളോട് ബി.ജെ.പി ചെയ്തത് കര്‍ഷകര്‍ എങ്ങനെ മറക്കുമെന്നായിരുന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
No comments