കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ കൊച്ചുമകള്‍ ആത്മഹത്യ ചെയ്ത നിലയിൽ..
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ബംഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാമയ്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ.
രണ്ട് വര്‍ഷം മുമ്ബായിരുന്നു സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിനൊപ്പം വസന്ത്നഗറിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് ആറു മാസം പ്രായമുള്ള കുട്ടിയുണ്ട്. സൗന്ദര്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യെദിയൂരപ്പ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപ്രതിയിലെത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തില്‍ പൊലീസ് ഫ്ലാറ്റില്‍ പരിശോധന നടത്തുകയാണ്. യെദിയൂരപ്പയുടെ മൂത്ത മകള്‍ പദ്മയുടെ മകളാണ് സൗന്ദര്യ.
No comments