Breaking News

ഗോവ തെരഞ്ഞെടുപ്പ്..!! തൃണമൂല്‍ സ്ഥാനാര്‍ഥി ലൂയിസിഞ്ഞോ ഫലീറോ പിന്മാറി..

 


ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് ഫട്ടോര്‍ഡയിലെ സ്ഥാനാര്‍ഥിയും തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമായ ലൂയിസിഞ്ഞോ ഫലീറോ പിന്മാറി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് നീതി പുലര്‍ത്തുന്നതില്‍ താന്‍ പരാജയപ്പെട്ടതിനാലാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതെന്ന് ഫലീറോ വ്യക്തമാക്കി.

മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച ഫലീറോ, തനിക്ക് പകരം യുവ വനിത അഭിഭാഷകയായ സിയൂല അവിലിയ വാസ് തൃണമൂലിന് വേണ്ടി മത്സരിക്കുമെന്ന് അറിയിച്ചു. സ്ത്രീ ശാക്തീകരണമാണ് പാര്‍ട്ടിയുടെ നയമെന്നും ഫലീറോ വ്യക്തമാക്കി.

തൃണമൂല്‍ ദേശീയ ചെയര്‍മാനും മറ്റ് നേതാക്കളുമായും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി ഗോവയില്‍ പ്രചാരണം നടത്താന്‍ ആഗ്രഹിക്കുന്നതായും ഫലീറോ കൂട്ടിച്ചേര്‍ത്തു.

No comments