രാഹുല്‍ ഗാന്ധിയുടെ പോക്കറ്റ് അടിച്ചതാരാണ്..?? ചോദ്യവുമായി ഹര്‍സിമ്രത് കൗർ..
സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് രാഹുല്‍ഗാന്ധിയുടെ പോക്കറ്റ് അടിച്ചതാരാണെന്ന ചോദ്യം ഉന്നയിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ശിരോമണി അകാലി ദള്‍ എം.പിയുമായ ഹര്‍സിമ്രത് കൗര്‍
ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം ഉന്നയിച്ചത്. ബുധനാഴ്ച ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ എത്തിയത്. അദ്ദേഹം സുവര്‍ണക്ഷേത്രത്തില്‍ എത്തി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, നവ്‌ജോത് സിദ്ദു, ഉപമുഖ്യമന്ത്രിമാരായ സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ എന്നിവരോടൊപ്പമാണ് അദ്ദേഹം സിഖ് ആരാധനാലയം സന്ദര്‍ശിച്ചത്. അന്നു വൈകിട്ട് ജലന്ധര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.ഇതിന് ശേഷമാണ് ഹര്‍സിമ്രത് കൗറിന്റെ ട്വിറ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
No comments