Breaking News

കണ്ണൂരിൽ നിയന്ത്രണം തുടരും

 


ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ റി​പ്പോ​ര്‍​ട്ടി​​നെ തു​ട​ര്‍​ന്നാ​ണ്​ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ജി​ല്ല​യെ ബി ​വി​ഭാ​ഗം ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ച്‌ ക​ല​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. ഇ​തു​പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ​യോ മ​റ്റൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യോ നി​ല​വി​ലു​ണ്ടാ​യി​രി​ക്കും.

ഉ​ത്ത​ര​വ് പ്ര​കാ​രം ജി​ല്ല​യി​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, സാ​മു​ദാ​യി​ക കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ എ​ല്ലാ ച​ട​ങ്ങു​ക​ളും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണം. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ​ര​മാ​വ​ധി 20 പേ​ര്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ. ഇ​തി​നു​പു​റ​മെ ജ​നു​വ​രി 30ന് ​ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ളു​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കൂ​ടി​ച്ചേ​രു​ന്നി​ല്ലെ​ന്നും ആ​ളു​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തും. കോ​വി​ഡ് ച​ട്ട​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കും.

2000 ക​ട​ന്ന്​ കോ​വി​ഡ് കു​തി​പ്പ്​​

ക​ണ്ണൂ​ര്‍: കോ​വി​ഡ്​ ക​ണ​ക്കു​ക​ള്‍ ര​ണ്ടാ​യി​ര​വും ക​ട​ന്നു കു​തി​ക്കു​ന്നു. ജി​ല്ല​യി​ല്‍ പു​തു​താ​യി 2,152 പേ​ര്‍​ക്കാ​ണ്​ കോ​വി​ഡ്സ്ഥിരീ​ക​രി​ച്ച​ത്. ബു​ധ​നാ​ഴ്ച 2,333 പേ​ര്‍​ക്കാ​ണ്​ കോ​വി​ഡ് ബാ​ധി​ച്ച​ത്​. 3,18,400 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​രാ​യി. 1,973 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 5,577 സാ​മ്ബി​ളു​ക​ള്‍ വ്യാ​ഴാ​ഴ്ച പ​രി​ശോ​ധി​ച്ചു. ഇ​തു​വ​രെ ചെ​യ്ത പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം 2,51,2398 ആ​യി.

1814 പേ​രാ​ണ്​ ബു​ധ​നാ​ഴ്​​ച രോ​ഗ​മു​ക്ത​രാ​യ​ത്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​കെ പ്ര​വേ​ശി​പ്പി​ച്ച​തി​ല്‍ 14.8 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ കോ​വി​ഡ് കേ​സു​ക​ള്‍. വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച 2,980 പേ​രി​ല്‍ 440 പേ​രാ​ണ് കോ​വി​ഡ് പോ​സി​റ്റി​വ് ആ​യി​ട്ടു​ള്ള​ത്. കോ​വി​ഡ് പോ​സി​റ്റി​വാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍, ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ വ്യാ​ഴാ​ഴ്ച വ​രെ ഉ​ണ്ടാ​യ​ത് 95.6 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ്. അ​തേ​സ​മ​യം ജ​നു​വ​രി ഒ​ന്നി​ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ (ഐ.​സി.​യു) പ്ര​വേ​ശി​പ്പി​ച്ച​ത് 47 പേ​രാ​ണെ​ങ്കി​ല്‍ വ്യാ​ഴാ​ഴ്ച അ​ത് 110 പേ​രാ​ണ്-134 ശ​ത​മാ​നം വ​ര്‍​ധ​ന.

No comments