കർണാടകയിൽ അഭ്യൂഹമുയര്‍ത്തി ശിവകുമാര്‍ - മന്ത്രി ആനന്ദ്സിങ് കൂടിക്കാഴ്ച..!! 10 മന്ത്രിമാരും എംഎൽഎമാരും..
ബി.ജെ.പി മന്ത്രിസഭയില്‍ അസ്വസ്ഥത പടരുന്നതിനിടെ അഭ്യൂഹമുയര്‍ത്തി പരിസ്ഥിതി-ടൂറിസം മന്ത്രി ആനന്ദ്സിങ്ങും കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും തമ്മിലെ കൂടിക്കാഴ്ച.
ചില ജെ.ഡി-എസ്, ബി.ജെ.പി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടുവരുകയാണെന്നും വൈകാതെ അവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും ശിവകുമാറും സിദ്ധരാമയ്യയും പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസമെന്നതാണ് ശ്രദ്ധേയം. ബംഗളൂരുവിലെ ശിവകുമാറിെന്റ വസതിയില്‍ തിങ്കളാഴ്ച സ്വകാര്യ കാറിലാണ് ആനന്ദ്സിങ് കൂടിക്കാഴ്ചക്കെത്തിയത്.
എന്നാല്‍, തെന്റ മണ്ഡലമായ കനകപുരയിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് മന്ത്രി വന്നതെന്ന് ശിവകുമാര്‍ പ്രതികരിച്ചു. തുംഗ ആരതി പോലൊരു ടൂറിസം പദ്ധതി മേക്കദാട്ടുവില് അര്‍ക്കാവതി, കാവേരി സംഗമ സ്ഥലത്ത് വേണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ അദ്ദേഹം ഒരു സംഘത്തെ നിയോഗിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ ഹോട്ടലുകളിലും ഗസ്റ്റ്ഹൗസുകളിലുമാണ് നടക്കുകയെന്നും വീട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബസവരാജ് ബൊമൈ നയിക്കുന്ന മന്ത്രിസഭയില്‍ ആന്ദ്സിങ് അതൃപ്തനാണെന്നാണ് വിവരം.
അടുത്തിടെ മന്ത്രിമാര്‍ക്ക് ജില്ലാ ചുമതല നല്കിയപ്പോള് ആനന്ദ്സിങ്ങിനെ വിജയനഗരയില്നിന്നും ബെള്ളാരിയില്‍നിന്നും തഴഞ്ഞ് കൊപ്പാലാണ് നല്‍കിയത്. അസംതൃപ്തരായ 10 ലേറെ മന്ത്രിമാരുണ്ടെന്നും അവരെ പുറത്താക്കണമെന്നും ബി.ജെ.പി എം.എല്‍.എ എം.പി. രേണുകാചാര്യ പരസ്യമായി ആവശ്യപ്പെട്ടു.
No comments