കോൺഗ്രസ് യുപിയിൽ 403 സീറ്റിലും മത്സരം..!! വലിയ നേട്ടമെന്ന് പ്രിയങ്ക ഗാന്ധി.. പ്രതീക്ഷകൾ ഏറെ.. 7 സീറ്റിൽ നിന്ന്..
മൂന്നു പതിറ്റാണ്ടിനു ശേഷം ഉത്തര്‍പ്രദേശിലെ 403 നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കാന്‍ കഴിയുന്നത് വലിയ നേട്ടമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ഫെബ്രുവരി 10 നു തെരഞ്ഞെടുപ്പ് നടക്കുന്ന നോയിഡയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പങ്കുരി പഥക്കിന് പിന്തുണയുമായി എത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
യോഗി സര്‍ക്കാറിനെതിരെ പോരാടുന്നതിന്റെ ഭാഗമായി എഫ്.ഐ.ആറോ കേസുകളോ ജയില്‍ ശിക്ഷയോ നേരിടാന്‍ മാനസികമായി തയാറാണ്. യു.പിയില്‍ മികച്ച പോരാട്ടം നടത്തും. 2017ലെ യു.പി തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി (എസ്.പി) സഖ്യത്തിലാണ് മത്സരിച്ചത്.
അന്ന് കോണ്‍ഗ്രസ്-എസ്.പി സഖ്യത്തിന് 60 ല്‍ താഴെ സീറ്റുകളേ നേടാനായുള്ളൂ. ജാതി-വര്‍ഗീയതയിലൂന്നിയാണ് രാഷ്ട്രീയ എതിരാളികളുടെ പ്രവര്‍ത്തനമെന്നും പ്രിയങ്ക പറഞ്ഞു.
No comments