അനുനയ ചര്‍ച്ചയിലും വഴങ്ങാതെ സി.എം. ഇബ്രാഹിം..!! ചില നേതാക്കള്‍ കൂടെയുണ്ടെന്നും മുന്നറിയിപ്പ്..
കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് സി.എം. ഇബ്രാഹിമിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിെന്റ ശ്രമം ഫലം കണ്ടില്ല.
നിയമനിര്‍മാണ കൗണ്‍സില്‍ മുന്‍പ്രതിപക്ഷ നേതാവ് എസ്.ആര്. പാട്ടീല്‍ കഴിഞ്ഞദിവസം ഹുബ്ബള്ളിയിലെ ഹോട്ടലില്‍ ചര്‍ച്ച നടത്തിയെങ്കിലും സി.എം. ഇബ്രാഹിം വഴങ്ങിയില്ല.
തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്.ആര്. പാട്ടീല്‍ അഭ്യര്‍ഥിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് അദ്ദേഹം പ്രതികരിച്ചത്. താന്‍ പോകുമ്ബോള്‍ കൂടെ ചില നേതാക്കള്‍ കൂടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം കോണ്‍ഗ്രസിന് നല്കി.
സി.എം. ഇബ്രാഹിമിനെ ഉപരിസഭയില്‍ പ്രതിപക്ഷ നേതാവാക്കണമായിരുന്നെന്നും രാജിയോടെ നഷ്ടം അദ്ദേഹത്തിന് മാത്രമല്ല; മുസ്ലിം സമുദായത്തിന് കൂടിയാണെന്ന് എസ്.ആര്. പാട്ടീല്‍ പറഞ്ഞു.
കുറച്ചുകാലമായി കോണ്‍ഗ്രസില്‍ അവഗണന നേരിടുന്നെന്ന ആരോപണമുയര്ത്തിയിരുന്ന സി.എം. ഇബ്രാഹിം നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതോടെയാണ് രാജി പരസ്യമായി പ്രഖ്യാപിച്ചത്. ജാതി അധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് വ്യക്തമാക്കിയ സി.എം. ഇബ്രാഹിം തെന്റ ഭാവി രാഷ്ട്രീയ പദ്ധതികളെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. ജെ.ഡി-എസിലാണോ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണോ അഖിലേഷ് യാദവിെന്റ സമാജ്വാദി പാര്‍ട്ടിയിലാണോ ചേരുന്നതെന്ന് വൈകാതെ വെളിപ്പെടുത്തും.
സിദ്ധരാമയ്യയുടെ ന്യൂനപക്ഷ-പിന്നാക്ക വര്‍ഗ-ദലിത് മുന്നേറ്റമായ അഹിന്ദ മൂവ്മെന്റിന് (അല്പസംഖ്യതരു- ഹിന്ദുളിതവരു-ദലിതരു) ബദലായി വടക്കന്‍ കര്‍ണാടകയില്‍ ന്യൂനപക്ഷത്തെയും ലിംഗായത്തുകളെയും (അല്പ സംഖ്യതരു-ലിംഗായത്ത്) ഒന്നിപ്പിച്ചുള്ള 'അലിംഗ മൂവ്മെന്റിനും' തെക്കന്‍ കര്‍ണാടകയില്‍ ന്യൂനപക്ഷത്തെയും ഗൗഡമാരെയും (അല്പസംഖ്യതരു- ഗൗഡ) ഒന്നിച്ചണിനിരത്തുന്ന 'അഗൗഡ മൂവ്മെന്റിനും' തുടക്കമിടുമെന്നും സി.എം. ഇബ്രാഹിം പറഞ്ഞു. സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി.
തന്നെ എം.എല്‍.സിയാക്കിയത് സിദ്ധരാമയ്യയാണെന്ന് പറയുന്നു. എന്നാല്‍, ഞാന്‍ എം.എല്‍.സി സ്ഥാനവും അദ്ദേഹം എം.എല്‍.എ സ്ഥാനവും രാജിവെച്ച് ജനവിധി തേടാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ആരാണെന്ന് ജയിക്കുന്നതെന്ന് കാണാം- സി.എം. ഇബ്രാഹിം പറഞ്ഞു.
കാളകൂട വിഷം കണ്ഠനാളിയിലായ പുരാണ കഥാപാത്രത്തെ പോലെയാണ് ഞാന്‍. വര്‍ഷങ്ങളായി ഞാന്‍ നേരിട്ട അപമാനം നിശ്ശബ്ദനായി സഹിക്കുകയായിരുന്നു. ഞാനാരെയെങ്കിലും ശപിച്ചാല്‍ അവരെ അത് വല്ലാതെ ബാധിക്കും. കോണ്‍ഗ്രസില്‍ താനുയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു
താന്‍ പാര്‍ട്ടിവിട്ടാല്‍ കോണ്‍ഗ്രസില്‍ ന്യൂനപക്ഷത്തിന് പരിഗണന ലഭിക്കുമെന്ന് ഞാന്‍ മുമ്ബ് സൂചിപ്പിച്ചിരുന്നു. യു.ടി. ഖാദറിനെ നിയമസഭ കക്ഷി ഉപനേതാവായി ഇപ്പോള്‍ നിയമിച്ചിരിക്കുന്നു. സിദ്ധരാമയ്യയെ മാറ്റി പ്രതിപക്ഷ നേതാവായി യു.ടി. ഖാദറിനെയും ഡി.കെ. ശിവകുമാറിനെ മാറ്റി കെ.പി.സി.സി അധ്യക്ഷനായി തന്‍വീര്‍ സേട്ടിനെയും നിയമിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നും സി.എം. ഇബ്രാഹിം ചോദിച്ചു. 2004ല്‍ സി.എം. ഇബ്രാഹിമും സിദ്ധരാമയ്യയും ഒന്നിച്ചാണ് ജനതാദളില്‍നിന്ന് പുറത്തുവരുന്നത്. പിന്നീട് സിദ്ധരാമയ്യ ദലിത്-പിന്നാക്ക വിഭാഗ-ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദ മൂവ്മെന്റുമായി രംഗത്തുവന്നപ്പോള്‍ ഇബ്രാഹിം ഒപ്പംനിന്നു. ഇരുവരും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എന്നാല്‍, 2013ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുകയും ഇബ്രാഹിം തെരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങുകയും ചെയ്തു. 2018ല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യയെ തോല്പിക്കാന് ജെ.ഡി-എസും ബി.ജെ.പിയും കൈകോര്‍ത്തപ്പോള്‍ ബദാമിയില്‍ സീറ്റില്‍ മത്സരിക്കാന്‍ നിര്‍ദേശിക്കുകയും പ്രചാരണം നയിക്കുകയും ചെയ്ത താനാണ് സിദ്ധരാമയ്യക്ക് രാഷ്ട്രീയ പുനര്ജന്മമേകിയതെന്ന് സി.എം. ഇബ്രാഹിം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നേതൃസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പിന്നീട് ഇരുവരും അകലുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.എം. ഇബ്രാഹിം പാര്‍ട്ടി വിടില്ലെന്ന് നിയമസഭ കക്ഷി ഉപനേതാവായി നിയമിതനായ യു.ടി. ഖാദര്‍ പ്രതികരിച്ചു. തെന്റ നിയമനവും സി.എം. ഇബ്രാഹിമിെന്റ അസ്വാരസ്യവും തമ്മില്‍ ബന്ധമില്ലെന്നും യു.ടി. ഖാദര്‍ വ്യക്തമാക്കി.
No comments