Breaking News

അദ്ദേഹം അങ്ങനെയൊരാളല്ല, ശശി ജിയെ അടുത്തറിയുന്ന ആരും അങ്ങനെ പറയില്ല; തരൂരിനെപറ്റി തുറന്നു പറഞ്ഞ് തൃണമൂല്‍ എംപി

 


തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നടിയും പാര്‍ലമെന്റംഗവുമായ നസ്രത്ത് ജഹാന്‍. പാര്‍ലമെന്റിലായാലും അഭിമുഖങ്ങളിലായാലും തന്റെ കാഴ്ചപ്പാടുകളില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തി കൂടിയാണ് നസ്രത്ത്.

കഴിഞ്ഞ വര്‍ഷം ശശി തരൂരും നസ്രത്ത് ഉള്‍പ്പെടെയുള്ള വനിതാ എംപിമാരുമൊത്തുള്ള ഗ്രൂപ്പ്ഫി വിവാദമായിരുന്നു. ഇതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം ഒരു അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് നസ്രത്ത്.

കഴിഞ്ഞ നവംബറിലാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ തന്റെ വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ലമെന്റില്‍ നിന്നുള്ള ഒരു 'ഗ്രൂപ്പ്ഫി' പോസ്റ്റ് ചെയ്തിരുന്നത്. "ലോക്‌സഭ ആകര്‍ഷകമായ സ്ഥലമല്ലെന്ന് ആരാണ് പറഞ്ഞത്?" എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്. ഇതേതുടര്‍ന്ന് നിരവധി വിവാദങ്ങള്‍ ട്വിറ്ററില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

ശശി തരൂരിന്റെ ട്വിറ്റര്‍ പോസ്റ്റ്..

ചിത്രം എടുത്തത് മിമി ചക്രവത്തിയുടെ ഫോണിലാണ്. മറ്റുള്ളവര്‍ ചിത്രത്തെ തെറ്റായ അര്‍ത്ഥത്തില്‍ എടുത്തത് കണ്ടപ്പോള്‍ വിഷമം തോന്നി. എന്നാല്‍ ശശി ജിയെ വ്യക്തിപരമായി അറിയുന്നവര്‍ ഒരിക്കലും അദ്ദേഹം സ്ത്രീ വിരുദ്ധതയാണ് തലക്കെട്ടിലൂടെ ഉദ്ദേശിച്ചതെന്ന് പറയില്ല. അദ്ദേഹം അങ്ങനെയൊരര്‍ത്ഥത്തിലല്ല ചിത്രം പങ്കുവച്ചതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നസ്രത്ത് പറഞ്ഞു.

No comments