വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്‌എസ് അനുകൂല പരാമര്‍ശത്തെത്തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സമാനചിന്താഗതിയുള്ള നിരവധി നേതാക്കള്‍ ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേറെ ഓപ്ഷനില്ലാതായി. കോണ്‍ഗ്രസിന് മുന്നിലുള്ള ശരിയായ ഓപ്ഷന്‍ ബിജെപി മാത്രമാണ്. വമ്ബന്‍ ഓഫറുകള്‍ ലഭിച്ചാല്‍ കേരളത്തിലെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
No comments