ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങി കെ സുരേന്ദ്രനും.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങി കെ സുരേന്ദ്രനും. ഗുജറാത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വോട്ട് ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
ബിജെപി പ്രവാസി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ചാന്ദ്‌ഖേഡ, ബാപ്പുനഗര്‍, ആനന്ദ് എന്നിവടങ്ങളില്‍ മലയാളി വോട്ടര്‍മാരുടെ യോഗങ്ങളില്‍ സുരേന്ദ്രന്‍ പങ്കെടുത്തു. കേരളമാതൃക പ്രചാരണത്തിലൂടെ വളര്‍ത്തിയെടുത്തെന്നും ഗുജറാത്ത് മാതൃക പ്രവര്‍ത്തിയിലൂടെ തെളിയിക്കപ്പെട്ടതുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
No comments